---
title: "'ഇന്റർനെറ്റിലെ പുത്തൻ ട്രെൻഡ് 'എഗ്ഗ് കോഫി'; ആരോഗ്യത്തിന് വില്ലനാകുമോ?'"
english_title: "'Egg coffee, the new trend on the internet; is it bad for your health?'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355565/egg-coffee-the-new-trend-on-the-internet-is-it-bad-for-your-health"
published_at: "2026-04-26T15:53:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ede876a06d1_Egg_coffee,_the_new_trend_on_the_internet.jpg"
keywords: []
---

# 'ഇന്റർനെറ്റിലെ പുത്തൻ ട്രെൻഡ് 'എഗ്ഗ് കോഫി'; ആരോഗ്യത്തിന് വില്ലനാകുമോ?'

> **Lead Summary:** സോഷ്യൽമീഡിയയിലൂടെ വൈറലായ ഒരുപിടി ഭക്ഷണങ്ങൾ നമുക്കിടയിൽ വ്യാപകമാണല്ലോ. എഗ്ഗ് കോഫിയാണിപ്പോൾ ഏറ്റവും ഒടുവിലായി ഇന്റർനെറ്റിൽ തരംഗമാകുന്നത്. വിയറ്റ്‌നാമീസ് എഗ്ഗ് കോഫി എന്നും ഇതറിയപ്പെടുന്നു. വളരെ പ്രചാരം നേടിയെങ്കിലും, ആരോഗ്യപരമായ നിരവധി അപകടങ്ങളും ഇത് വരുത്തിവെക്കുമെന്നാണ് റിപ്പോർട്ടുകൾ.

## Article Content

സോഷ്യൽമീഡിയയിലൂടെ വൈറലായ ഒരുപിടി ഭക്ഷണങ്ങൾ നമുക്കിടയിൽ വ്യാപകമാണല്ലോ. എഗ്ഗ് കോഫിയാണിപ്പോൾ ഏറ്റവും ഒടുവിലായി ഇന്റർനെറ്റിൽ തരംഗമാകുന്നത്. വിയറ്റ്‌നാമീസ് എഗ്ഗ് കോഫി എന്നും ഇതറിയപ്പെടുന്നു. വളരെ പ്രചാരം നേടിയെങ്കിലും, ആരോഗ്യപരമായ നിരവധി അപകടങ്ങളും ഇത് വരുത്തിവെക്കുമെന്നാണ് റിപ്പോർട്ടുകൾ.

കാപ്പിയും മുട്ടയുടെ മഞ്ഞയും ചേർത്ത് തയ്യാറാക്കുന്ന ക്രീമി ആയ ഒരു പാനീയമാണിത്. ആദ്യം നല്ല കടുപ്പമുള്ള കാപ്പി ഉണ്ടാക്കി, മുട്ടയുടെ മഞ്ഞ വേർതിരിച്ച് രണ്ട് ടീസ്പൂൺ മധുരമുള്ള കണ്ടൻസ്ഡ് മിൽക്ക്, പഞ്ചസാര (അല്ലെങ്കിൽ തേൻ) എന്നിവ ചേർത്ത് നന്നായി അടിച്ചെടുത്ത് ചൂടുള്ള കാപ്പിയിലേക്ക് ഒഴിച്ചാണിത്ട്രെൻഡ് തയ്യാറാക്കുന്നത്.

അനുസരിച്ച് ധാരാളം ആളുകൾ ഈ പാനീയം ആസ്വദിക്കുന്നുണ്ട്. എന്നാൽ അതിന്റെ ദോഷവശങ്ങളെപ്പറ്റി ആളുകൾക്ക് അത്ര അറിവില്ലെന്നതാണ് സത്യം. എഗ്ഗ് കോഫിയുടെ ആരോഗ്യപരമായ അപകടങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

1. അണുബാധയ്ക്കുള്ള സാധ്യത (Salmonella Infection)

പച്ചമുട്ടയോ പകുതി വേവിച്ച മുട്ടയോ ഉപയോഗിക്കുന്നത് വഴി സാൽമൊണെല്ല പോലുള്ള ബാക്ടീരിയകൾ ശരീരത്തിലെത്താൻ സാധ്യതയുണ്ട്. ഇത് കഠിനമായ വയറിളക്കം, ഛർദ്ദി, പനി, നിർജ്ജലീകരണം എന്നിവയ്ക്ക് കാരണമാകും. രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവരിൽ ഈ അണുബാധ ഗുരുതരമായ സങ്കീർണ്ണതകളുണ്ടാക്കാം.

2. അമിതമായ കലോറിയും പഞ്ചസാരയും

എഗ്ഗ് കോഫിയിൽ രുചിക്കായി വലിയ അളവിൽ കണ്ടൻസ്ഡ് മിൽക്കും പഞ്ചസാരയും ചേർക്കുന്നുണ്ട്. മുട്ടയുടെ മഞ്ഞയിലെ കൊഴുപ്പും പഞ്ചസാരയും ചേരുമ്പോൾ പാനീയത്തിലെ കലോറി ക്രമാതീതമായി വർദ്ധിക്കുന്നു. ഇത്:

ശരീരഭാരം കൂടാൻ കാരണമാകുന്നു.

ഇൻസുലിൻ പ്രതിരോധം (Insulin Resistance) വർദ്ധിപ്പിക്കുന്നു.

ദീർഘകാലാടിസ്ഥാനത്തിൽ മെറ്റബോളിക് രോഗങ്ങൾക്ക് വഴിതെളിക്കുന്നു.

3. കൊളസ്‌ട്രോൾ പ്രശ്നങ്ങൾ

മുട്ടയുടെ മഞ്ഞ കൊളസ്‌ട്രോളിന്റെ ഉറവിടമാണ്. ആരോഗ്യവാന്മാരായവർക്ക് ഇത് മിതമായി ഉപയോഗിക്കാമെങ്കിലും ഹൃദ്രോഗം, ടൈപ്പ്-2 പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ എന്നിവയുള്ളവർ എഗ്ഗ് കോഫിയുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതാണ്.

4. ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ

പച്ചമുട്ട എല്ലാവരുടെയും ദഹനവ്യവസ്ഥയ്ക്ക് അനുയോജ്യമാകണമെന്നില്ല. ഇത് കഴിക്കുന്നത് വഴി പലരിലും വയറുവേദന, ഓക്കാനം, അസിഡിറ്റി എന്നിവ അനുഭവപ്പെടാറുണ്ട്. കാപ്പിയിലെ കഫീനും മുട്ടയിലെ കൊഴുപ്പും ചേരുന്നത് അസിഡിറ്റി വർദ്ധിപ്പിക്കാൻ കാരണമാകും.

5. അമിതമായ കഫീൻ

കാപ്പിയിലെ കഫീൻ അമിതമാകുന്നത് ഹൃദയമിടിപ്പ് കൂടുന്നതിനും ഉറക്കമില്ലായ്മയ്ക്കും ഉത്കണ്ഠയ്ക്കും ഇടയാക്കും. എഗ്ഗ് കോഫി പോലെ കടുപ്പമേറിയ കാപ്പിപ്പൊടി ഉപയോഗിക്കുന്ന പാനീയങ്ങൾ അമിതമായി കുടിക്കുന്നത് ഒഴിവാക്കണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355565/egg-coffee-the-new-trend-on-the-internet-is-it-bad-for-your-health)