---
title: " കോഴിക്കോട്  നാദാപുരത്ത് മീൻ ലോറിയും താർ ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം"
english_title: "Fish lorry and Thar jeep collide in Nadapuram; Three injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355563/fish-lorry-and-thar-jeep-collide-in-nadapuram-three-injured"
published_at: "2026-04-26T15:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ede50f56d30_accidet.jpg"
keywords: []
---

#  കോഴിക്കോട്  നാദാപുരത്ത് മീൻ ലോറിയും താർ ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

> **Lead Summary:** **നാദാപുരം: ** നാദാപുരത്ത് സംസ്ഥാനപാതയിൽ മീൻ ലോറിയും താർ ജീപ്പും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം . ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ നാദാപുരം പോലീസ് സ്റ്റേഷന് സമീപം അൽക്ക റസ്റ്റോറന്റിന് മുന്നിലായിരുന്നു അപകടം നടന്നത്.

## Article Content

**നാദാപുരം: ** നാദാപുരത്ത് സംസ്ഥാനപാതയിൽ മീൻ ലോറിയും താർ ജീപ്പും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം . ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ നാദാപുരം പോലീസ് സ്റ്റേഷന് സമീപം അൽക്ക റസ്റ്റോറന്റിന് മുന്നിലായിരുന്നു അപകടം നടന്നത്.

തലശ്ശേരി ഭാഗത്തുനിന്നും മീൻ കയറ്റി വരികയായിരുന്ന ലോറിയും എതിർദിശയിൽ നിന്നെത്തിയ താർ ജീപ്പും തമ്മിൽ  കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. ജീപ്പ് ഡ്രൈവർക്കും കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേർക്കുമാണ് അപകടത്തിൽ പരിക്കേറ്റത്.

ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമായതിനാൽ ഇയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റു രണ്ടുപേരെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് തകർന്ന വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355563/fish-lorry-and-thar-jeep-collide-in-nadapuram-three-injured)