കോടാലിയില്‍ പാമ്പ് കടിയേറ്റ അനോഷിൻ്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

കോടാലിയില്‍ പാമ്പ് കടിയേറ്റ അനോഷിൻ്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

കോടാലിയില്‍ പാമ്പ് കടിയേറ്റ അനോഷിൻ്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും
2026-04-26T15:31:00 | By Fidha Parvin

തൃശ്ശൂർ: (truevisionnews.com) കോടാലിയില്‍ പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു. നിലവിൽ അപ്പോളോ ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കോടാലിയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങളെ പാമ്പ് കടിച്ചത്. മരിച്ച ആൽജോയെ കടിച്ചത് അതിമാരക വിഷമുള്ള ശംഖുവരയൻ  ആണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്.

ചൂട് കാരണം വീടിന്റെ ഹാളിൽ കിടന്നുറങ്ങിയ കുട്ടികൾ പിന്നീട് അമ്മയോടൊപ്പം മുറിയിലെ കട്ടിലിലേക്ക് മാറി. തലയിണയ്ക്കുള്ളിൽ ഒളിച്ചിരുന്ന പാമ്പാണ് കുട്ടികളെ കടിച്ചത്. രാത്രി രണ്ട് മണിയോടെ വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കുട്ടികൾ ഉണർന്നപ്പോഴാണ് പാമ്പുകടിയേറ്റ വിവരം പുറത്തറിയുന്നത്.

രാത്രി ഒരു പരിപാടി കഴിഞ്ഞ് എത്തിയ കുട്ടികൾ ജ്യൂസ് കുടിച്ചിരുന്നു. അതിനാൽ, രാത്രി വയറുവേദന അനുഭവപ്പെട്ടപ്പോൾ ജ്യൂസ് കുടിച്ചതുകൊണ്ടാകാം എന്ന് കരുതി വീട്ടുകാർ ജീരകവെള്ളം നൽകി. എന്നാൽ പുലർച്ചെ 5:30-ഓടെ കുട്ടികളുടെ വായിൽ നിന്നും നുരയും പതയും വരുന്നത് കണ്ടതോടെയാണ് അപകടം തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൽജോയുടെ ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസവും ഇതേ വീട്ടിൽ ശംഖുവരയൻ പാമ്പിനെ കണ്ടിരുന്നു. അന്ന് വീട്ടുകാർ അതിനെ തല്ലിക്കൊല്ലുകയായിരുന്നു. ആൽജോയുടെ മൃതദേഹം സംസ്‌കരിക്കാൻ വീട്ടിലെത്തിച്ച സമയത്തും അവിടെ വീണ്ടും പാമ്പിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി.

 വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വീടിന് ചുറ്റും തീയിട്ട് സുരക്ഷാ നടപടികൾ സ്വീകരിച്ചു. പ്രദേശത്ത് ഇനിയും പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ള അനോഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നത് കുടുംബത്തിന് ആശ്വാസമാകുന്നുണ്ട്. അപ്പോളോ ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കും.

Content Highlight: The government will bear the medical expenses of Anosh, who was bitten by a snake while working at the axe shop.

Next TV

Related Stories
ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ്; എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ

Jul 23, 2026 06:13 PM

ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ്; എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ

ആലപ്പുഴ രക്ഷാപ്രവർത്തന കേസിലെ പ്രതികളെ രക്ഷിക്കാൻ ഇടപെട്ടെന്ന എസ്ഐടി റിപ്പോർട്ടിനെ തുടർന്ന് എഡിജിപി എംആർ അജിത് കുമാറിനെ സർക്കാർ സസ്പെൻഡ്...

Read More >>
 ഇത് ആരുടെ പണി?  കോഴിക്കോട് കൊയിലാണ്ടിയിൽ ഹരിത കർമസേനയുടെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ പെരുമ്പാമ്പ്

Jul 23, 2026 05:55 PM

ഇത് ആരുടെ പണി? കോഴിക്കോട് കൊയിലാണ്ടിയിൽ ഹരിത കർമസേനയുടെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ പെരുമ്പാമ്പ്

കൊയിലാണ്ടി മുത്താമ്പി എംസിഎഫിൽ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ ചാക്കിൽ കെട്ടിയ പെരുമ്പാമ്പിനെ കണ്ടെത്തി. തലനാരിഴയ്ക്ക് കടിയേൽക്കാതെ...

Read More >>
ദുരൂഹത ...! കൊല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കായലിൽ; മണിക്കൂറുകൾക്കുള്ളിൽ കിടപ്പിലായിരുന്ന അമ്മയും മരിച്ചു

Jul 23, 2026 05:55 PM

ദുരൂഹത ...! കൊല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കായലിൽ; മണിക്കൂറുകൾക്കുള്ളിൽ കിടപ്പിലായിരുന്ന അമ്മയും മരിച്ചു

കൊല്ലം വള്ളിക്കാവിൽ ടി.എസ്. കനാലിൽ സന്ധ്യയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾക്ക് ശേഷം രോഗബാധിതയായിരുന്ന അമ്മ ഭാസുരയും മരിച്ചു. ഇരുവരുടെയും...

Read More >>
adimage
വെമ്പായം ബാർ സംഘർഷം: പൊള്ളലേറ്റ അരുണിന്റെ സുഹൃത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 23, 2026 05:44 PM

വെമ്പായം ബാർ സംഘർഷം: പൊള്ളലേറ്റ അരുണിന്റെ സുഹൃത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വെമ്പായം ബാർ സംഘർഷം. പൊള്ളലേറ്റ് ചികിത്സയിലുള്ള അരുണിന്റെ സുഹൃത്ത് രതീഷ് വീട്ടിൽ തൂങ്ങിമരിച്ചു. നേരത്തെ 2 പേർ പൊള്ളലേറ്റ്...

Read More >>
'ശ്രീമതി ടീച്ചർ എന്റെ അമ്മയുടെ പെൻഷൻ വാങ്ങിയിട്ടില്ല, പേരിലെ സാമ്യം കൊണ്ട് ഉണ്ടായ വിവാദമാണിത്' - മുൻ എംഎൽഎ പി ആർ കൃഷ്ണന്റെ മകൻ

Jul 23, 2026 05:29 PM

'ശ്രീമതി ടീച്ചർ എന്റെ അമ്മയുടെ പെൻഷൻ വാങ്ങിയിട്ടില്ല, പേരിലെ സാമ്യം കൊണ്ട് ഉണ്ടായ വിവാദമാണിത്' - മുൻ എംഎൽഎ പി ആർ കൃഷ്ണന്റെ മകൻ

പി ആർ കൃഷ്ണന്റെ ഭാര്യയുടെ പെൻഷൻ പി കെ ശ്രീമതി ടീച്ചർ വാങ്ങിയെന്ന് ആരോപണം. പേരിലെ സാമ്യം കൊണ്ടുള്ള വിവാദമെന്ന് മകൻ അജിത് കുമാർ. മാനനഷ്ട കേസുമായി...

Read More >>
പേരാമ്പ്ര മേപ്പയ്യൂരിൽ വീടിന് തീപിടിച്ചു; അപകടം വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ , ഒഴിവായത് വൻ ദുരന്തം

Jul 23, 2026 05:24 PM

പേരാമ്പ്ര മേപ്പയ്യൂരിൽ വീടിന് തീപിടിച്ചു; അപകടം വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ , ഒഴിവായത് വൻ ദുരന്തം

കോഴിക്കോട് പേരാമ്പ്ര മേപ്പയ്യൂരിൽ തയ്യിൽ അഷ്‌റഫിന്റെ വീടിന് തീപിടിച്ചു. ഫ്രിഡ്ജിലെ ഷോർട്ട് സർക്യൂട്ടാണ് കാരണം. ഫയർഫോഴ്സ് എത്തി തീ അണച്ചു. വൻ...

Read More >>
Top Stories

adimage adimage
Entertainment News