---
title: " പാമ്പ് വീണ്ടും ജീവനെടുത്തു: ഇടുക്കിയിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു"
english_title: "Housewife dies of snakebite in Idukki"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355558/housewife-dies-of-snakebite-in-idukki"
published_at: "2026-04-26T15:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ede188300c2_snk.jpg"
keywords: []
---

#  പാമ്പ് വീണ്ടും ജീവനെടുത്തു: ഇടുക്കിയിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

> **Lead Summary:** ഇടുക്കി: ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു . കാഞ്ഞാര്‍ സ്വദേശി വിശാലാക്ഷിയാണ് മരിച്ചത്. വീടിന് സമീപത്ത് വെച്ച് പാമ്പുകടിയേല്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

## Article Content

ഇടുക്കി: ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു . കാഞ്ഞാര്‍ സ്വദേശി വിശാലാക്ഷിയാണ് മരിച്ചത്. വീടിന് സമീപത്ത് വെച്ച് പാമ്പുകടിയേല്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

നേരത്തെ, എറണാകുളം ജില്ലയിലെ ചെറായിയില്‍ റിസോര്‍ട്ടിലെത്തിയ യുവതിക്കും പാമ്പുകടിിയേറ്റിരുന്നു. കടിയേറ്റ കോയമ്പത്തൂര്‍ സ്വദേശിനി ശര്‍മിള ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മാഞ്ഞാലിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355558/housewife-dies-of-snakebite-in-idukki)