---
title: "ചെപ്പോക്കിൽ ടോസ് ഭാഗ്യം ഗുജറാത്തിന്; ധോണി ഇന്നും പുറത്ത്, ആരാധകർക്ക് നിരാശ"
english_title: "Gujarat win the toss in Chepauk"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355557/gujarat-win-the-toss-in-chepauk"
published_at: "2026-04-26T15:22:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ede1542f8f5_18.jpg"
keywords: []
---

# ചെപ്പോക്കിൽ ടോസ് ഭാഗ്യം ഗുജറാത്തിന്; ധോണി ഇന്നും പുറത്ത്, ആരാധകർക്ക് നിരാശ

> **Lead Summary:** **ചെന്നൈ: [** ഐപിഎല്ലിലെ ആവേശകരമായ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ഫീൽഡിംഗ് തിരഞ്ഞെടുത്തു. സീസണിലെ നാലാം ജയം ലക്ഷ്യമിട്ട് ഇരു ടീമുകളും ചെപ്പോക്കിൽ നേർക്കുനേർ വരുമ്പോൾ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കുക എന്ന വലിയ ദൗത്യമാണ് മുന്നിലുള്ളത്.

## Article Content

**ചെന്നൈ: [** ഐപിഎല്ലിലെ ആവേശകരമായ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ഫീൽഡിംഗ് തിരഞ്ഞെടുത്തു. സീസണിലെ നാലാം ജയം ലക്ഷ്യമിട്ട് ഇരു ടീമുകളും ചെപ്പോക്കിൽ നേർക്കുനേർ വരുമ്പോൾ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കുക എന്ന വലിയ ദൗത്യമാണ് മുന്നിലുള്ളത്.

ചെന്നൈ നിരയിൽ കഴിഞ്ഞ മത്സരത്തിൽ കളിച്ച സർഫറാസ് ഖാന് പകരം ഉർവിൽ പട്ടേൽ ഇടംപിടിച്ചപ്പോൾ, ഗുജറാത്ത് നിരയിൽ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം അർഷാദ് ഖാൻ പ്ലേയിംഗ് ഇലവനിലെത്തി.

എന്നാൽ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന മുൻ നായകൻ എം എസ് ധോണി ഇന്നും ടീമിന് പുറത്താണെന്ന വാർത്ത നിരാശയോടെയാണ് ക്രിക്കറ്റ് ലോകം ഏറ്റുവാങ്ങിയത്. ബാറ്റിംഗ് നിരയിൽ സഞ്ജു സാംസണിന്റെ പ്രകടനത്തെ അമിതമായി ആശ്രയിക്കുന്നത് ചെന്നൈക്ക് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

നായകൻ റുതുരാജ് ഗെയ്‌ക്‌വാദ് ഫോം കണ്ടെത്താൻ വിഷമിക്കുന്നതും ആയുഷ് മാത്രെയുടെ അഭാവവും ടീമിനെ വലയ്ക്കുന്നു. മറുഭാഗത്ത് ഹാട്രിക് തോൽവി ഒഴിവാക്കാൻ ഇറങ്ങുന്ന ഗുജറാത്ത് ടൈറ്റൻസിനെ അലട്ടുന്നത് മുൻനിര ബാറ്റർമാരുടെ കുറഞ്ഞ സ്ട്രൈക്ക് റേറ്റാണ്.

ശുഭ്മാൻ ഗില്ലും സായ് സുദർശനും റൺവേട്ടയിൽ മുന്നിലുണ്ടെങ്കിലും ആക്രമിച്ച് കളിക്കാൻ ആരുമില്ലെന്നത് ടീമിന് വെല്ലുവിളിയാണ്. ജോസ് ബട്‌ലർ, റാഷിദ് ഖാൻ, കഗീസോ റബാഡ തുടങ്ങിയ വൻനിരയുമായി ഗുജറാത്ത് ഇറങ്ങുമ്പോൾ, ശിവം ദുബെയും ഡെവാൾഡ് ബ്രെവിസും അടങ്ങുന്ന യുവനിരയിലാണ് ചെന്നൈയുടെ പ്രതീക്ഷ.

ചെപ്പോക്കിലെ ചൂടേറിയ അന്തരീക്ഷത്തിൽ നടക്കുന്ന ഈ പകൽപ്പോര് ഇരു ടീമുകൾക്കും ടൂർണമെന്റിലെ ഭാവി നിർണ്ണയിക്കുന്നതിൽ അതീവ നിർണ്ണായകമാണ്. പുതിയ മാറ്റങ്ങളുമായി ഇറങ്ങുന്ന ചെന്നൈക്ക് ഹോം ഗ്രൗണ്ടിൽ കരുത്തുകാട്ടാൻ സാധിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355557/gujarat-win-the-toss-in-chepauk)