---
title: "അപ്രഖ്യാപിത പവർകട്ടിന് വിരാമമാകുമോ? 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി"
english_title: "KSEB gets permission to purchase 250mw of electricity."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355545/kseb-gets-permission-to-purchase-250mw-of-electricity"
published_at: "2026-04-26T14:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69edd69a3c84b_kseb.jpg"
keywords: []
---

# അപ്രഖ്യാപിത പവർകട്ടിന് വിരാമമാകുമോ? 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

> **Lead Summary:** **തിരുവനന്തപുരം: **250mw വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി. യൂണിറ്റിന് പരമാവധി പത്തു രൂപ വരെ നല്‍കി വൈദ്യുതി വാങ്ങാനാണ് അനുമതി. മെയ് 15 വരെ വൈദ്യുതി വാങ്ങാനാണ് റെഗുലേറ്ററി കമ്മീഷന്റെ അനുമതി. ഓരോ ആഴ്ചയും ലഭ്യമായ വൈദ്യുതിയും അതിന്റെ നിരക്കും കമ്മീഷനെ അറിയിക്കണം.

## Article Content

**തിരുവനന്തപുരം: **250mw വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി. യൂണിറ്റിന് പരമാവധി പത്തു രൂപ വരെ നല്‍കി വൈദ്യുതി വാങ്ങാനാണ് അനുമതി. മെയ് 15 വരെ വൈദ്യുതി വാങ്ങാനാണ് റെഗുലേറ്ററി കമ്മീഷന്റെ അനുമതി. ഓരോ ആഴ്ചയും ലഭ്യമായ വൈദ്യുതിയും അതിന്റെ നിരക്കും കമ്മീഷനെ അറിയിക്കണം.

കനത്ത ചൂടിനിടെ തിരിച്ചടിയായി സംസ്ഥാനത്തെ അപ്രഖ്യാപിത ലോഡ്ഷെഡിങ് നടന്നുവരുന്നതിനിടെയാണ് ആശ്വാസകരമായ ഈ നടപടി. ഗ്രാമ-നഗര ഭേദമില്ലാതെ ദിവസവും പലസമയങ്ങളിലായി വൈദ്യുതി മുടങ്ങുകയാണ്. ലോഡ് റസ്ട്രിക്ഷന്‍ എന്ന പേരിലാണ് നിലവിലെ നിയന്ത്രണം. ഒരാഴ്ച മുന്‍പുതന്നെ വടക്കന്‍ ജില്ലകളിലെ ചില ഭാഗങ്ങളില്‍ ലോഡ് ഷെഡിങ് തുടങ്ങിയിരുന്നു.

എന്നാല്‍ ലോഡ് ഷെഡിങ് ആരംഭിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാന്‍ ചില നിര്‍ദേശങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുകയാണെന്നുമാണ് ണ്ടകെഎസ്ഇബി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355545/kseb-gets-permission-to-purchase-250mw-of-electricity)