---
title: "താലികെട്ടിയ കൈകൊണ്ട് ജീവനെടുത്തു ...! നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി"
english_title: "Husband stabbed wife to death in Neyyattinkara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355524/husband-stabbed-wife-to-death-in-neyyattinkara"
published_at: "2026-04-26T13:08:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69edc12394cbd_crime.jpg"
keywords: []
---

# താലികെട്ടിയ കൈകൊണ്ട് ജീവനെടുത്തു ...! നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി

> **Lead Summary:** തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. വ്ളാത്താങ്കര സ്വദേശി എം.എൽ അൽമ ആണ് മരിച്ചത്. ഭർത്താവ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

## Article Content

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. വ്ളാത്താങ്കര സ്വദേശി എം.എൽ അൽമ ആണ് മരിച്ചത്. ഭർത്താവ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്ന് രാവിലെയാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നി​ഗമനം. വഴക്കിനിടെ കത്തി ഉപയോ​ഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. സ്വകാര്യ ട്യൂഷൻ സെൻ്ററിൽ അധ്യാപകനാണ് വിഷ്ണു.

ഇവർ തമ്മിൽ വഴക്ക് നിലനിന്നിരുന്നതായാണ് അയൽവാസികൾ നൽകുന്ന വിവരം. കൊലപാതക ശേഷം പ്രതി തന്നെയാണ് വിവരം അയൽവാസികളെ അറിയിച്ചത്. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355524/husband-stabbed-wife-to-death-in-neyyattinkara)