---
title: "വേനൽച്ചൂടിനെ ചെറുക്കാൻ കുളിർമയേകുന്ന ഡ്രാഗൺ ഫ്രൂട്ട് പോപ്‌സിക്കിൾസ്; വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം"
english_title: "How to make dragon fruit popsicles"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355516/how-to-make-dragon-fruit-popsicles"
published_at: "2026-04-26T12:30:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69edb8b19f705_11.jpg"
keywords: []
---

# വേനൽച്ചൂടിനെ ചെറുക്കാൻ കുളിർമയേകുന്ന ഡ്രാഗൺ ഫ്രൂട്ട് പോപ്‌സിക്കിൾസ്; വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം

> **Lead Summary:** കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, ആരോഗ്യകരവും രുചികരവുമായ ഡ്രാഗൺ ഫ്രൂട്ട് പോപ്‌സിക്കിൾസ് വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

## Article Content

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, ആരോഗ്യകരവും രുചികരവുമായ ഡ്രാഗൺ ഫ്രൂട്ട് പോപ്‌സിക്കിൾസ് വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

**ആവശ്യമായ സാധനങ്ങൾ**

*ഡ്രാഗൺ ഫ്രൂട്ട്: 1 എണ്ണം (ചുവന്നതാണെങ്കിൽ നല്ല നിറം കിട്ടും)*

*പഞ്ചസാര അല്ലെങ്കിൽ തേൻ: 2-3 വലിയ സ്പൂൺ (നിങ്ങളുടെ മധുരത്തിനനുസരിച്ച്)*

*നാരങ്ങാനീര്: 1 ടീസ്പൂൺ*

*വെള്ളം അല്ലെങ്കിൽ തേങ്ങാപ്പാൽ: അര കപ്പ്*

*ഉപ്പ്: ഒരു നുള്ള്*

**തയ്യാറാക്കുന്ന വിധം**

ഡ്രാഗൺ ഫ്രൂട്ട് കഴുകി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിക്കുക. മുറിച്ചുവെച്ച പഴം, മധുരത്തിന് ആവശ്യമായ പഞ്ചസാരയോ തേനോ, നാരങ്ങാനീര്, വെള്ളം (അല്ലെങ്കിൽ തേങ്ങാപ്പാൽ) എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.

തയ്യാറാക്കിയ മിശ്രിതം പോപ്‌സിക്കിൾ മോൾഡുകളിലേക്ക് (Popsicle Moulds) ഒഴിക്കുക. മോൾഡ് ഇല്ലെങ്കിൽ ചെറിയ സ്റ്റീൽ ഗ്ലാസോ പേപ്പർ കപ്പോ ഉപയോഗിക്കാവുന്നതാണ്. മോൾഡിന്റെ അടപ്പ് വയ്ക്കുകയോ അല്ലെങ്കിൽ അലുമിനിയം ഫോയിൽ കൊണ്ട് മൂടി നടുവിൽ ഒരു ഐസ്ക്രീം സ്റ്റിക്ക് ഇറക്കി വയ്ക്കുകയോ ചെയ്യുക.

ഇത് ഏകദേശം 6 മുതൽ 8 മണിക്കൂർ വരെ ഫ്രീസറിൽ വെച്ച് നന്നായി ഉറപ്പിക്കുക.നന്നായി ഉറച്ചുകഴിഞ്ഞാൽ മോൾഡ് കുറച്ചു സമയം പച്ചവെള്ളത്തിൽ കാണിക്കുകയോ കൈവെള്ളയിൽ വെച്ച് തടവുകയോ ചെയ്താൽ പോപ്‌സിക്കിൾ എളുപ്പത്തിൽ പുറത്തെടുക്കാം.

**ടിപ്സുകൾ**

സ്മൂത്തി പോലെ കൂടുതൽ ക്രീമിയായി വേണമെന്നുണ്ടെങ്കിൽ വെള്ളത്തിന് പകരം കട്ടി കുറഞ്ഞ തൈരോ തേങ്ങാപ്പാലോ ചേർക്കാവുന്നതാണ്. കാണാൻ ഭംഗി കിട്ടാൻ ഡ്രാഗൺ ഫ്രൂട്ടിന്റെ ചെറിയ കഷ്ണങ്ങൾ മോൾഡിലേക്ക് നേരിട്ട് ഇട്ടതിനുശേഷം മിശ്രിതം ഒഴിക്കാവുന്നതാണ്. ചൂടുകാലത്ത് കഴിക്കാൻ പറ്റിയ ഏറ്റവും നല്ലൊരു വിഭവമാണിത്!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355516/how-to-make-dragon-fruit-popsicles)