---
title: "ജെയ്‌ഷ് അൽ-അദൽ ഭീകരനെ തൂക്കിലേറ്റി ഇറാൻ; വധശിക്ഷ നടപ്പാക്കിയത് സിസ്റ്റാൻ-ബലൂചെസ്ഥാനിൽ"
english_title: "Iran hangs Jaish al-Adal terrorist; execution carried out in Sistan-Baluchestan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355507/iran-hangs-jaish-al-adal-terrorist-execution-carried-out-in-sistan-baluchestan"
published_at: "2026-04-26T12:01:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69edb1920f34d_execution_carried_out_in_Sistan-Baluchestan.jpg"
keywords: []
---

# ജെയ്‌ഷ് അൽ-അദൽ ഭീകരനെ തൂക്കിലേറ്റി ഇറാൻ; വധശിക്ഷ നടപ്പാക്കിയത് സിസ്റ്റാൻ-ബലൂചെസ്ഥാനിൽ

> **Lead Summary:** **ടെഹ്റാൻ: [** സുന്നി സായുധ ഗ്രൂപ്പായ ജെയ്‌ഷ് അൽ-അദലിൽ അംഗമായ ആമേർ രമേശ് എന്നയാളെ ഇറാൻ തൂക്കിലേറ്റി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നീം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

## Article Content

**ടെഹ്റാൻ: [** സുന്നി സായുധ ഗ്രൂപ്പായ ജെയ്‌ഷ് അൽ-അദലിൽ അംഗമായ ആമേർ രമേശ് എന്നയാളെ ഇറാൻ തൂക്കിലേറ്റി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നീം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

തെക്കുകിഴക്കൻ ഇറാനിൽ നടന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനിടെയാണ് ഇയാൾ അറസ്റ്റിലായത്. ഇറാനിലെ ദരിദ്ര മേഖലയായ സിസ്റ്റാൻ-ബലൂചെസ്ഥാനിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഭാഗമാണ് ജെയ്ഷ് അൽ-അദ്ൽ. ഈ മേഖലയിൽ ഇറാൻ സുരക്ഷാ സേനയും സായുധ സംഘങ്ങളും തമ്മിൽ ഏറ്റുമുട്ടലുകൾ പതിവാണ്.

നീണ്ട വിചാരണയ്ക്ക് ശേഷമാണ് കോടതി വധശിക്ഷ വിധിച്ചതെന്നാണ് വിവരം. ഇറാന്റെ പരമോന്നത കോടതി ഈ ശിക്ഷ ശരിവെച്ചിരുന്നു. ഇസ്രായേലിന് വേണ്ടി ചാരപ്രവൃത്തി നടത്തുന്നവർക്കും ഭീകരവാദ ഗ്രൂപ്പുകളിൽ പ്രവർത്തിക്കുന്നവർക്കുമെതിരെ ഇറാൻ കർശനമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. സായുധ കലാപം വഴി രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെയുള്ള മുന്നറിയിപ്പാണ് ഈ വധശിക്ഷയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മനുഷ്യാവകാശ സംഘടനകൾ ഇറാനിലെ വധശിക്ഷകളിലെ വർധനക്കെതിരെ പലപ്പോഴും രംഗത്തെത്താറുണ്ട്. എന്നാൽ രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നാണ് ഇറാന്റെ നിലപാട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355507/iran-hangs-jaish-al-adal-terrorist-execution-carried-out-in-sistan-baluchestan)