---
title: "പുറത്തേക്ക് ഒന്നും ഇറങ്ങേണ്ട ....;  കേരളം വെന്തുരുകുന്നു, അഞ്ച്  ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കോന്നിയിൽ യുവി ഇൻഡക്സ് റെക്കോർഡിൽ"
english_title: "Heat wave warning in the state today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355504/heat-wave-warning-in-the-state-today"
published_at: "2026-04-26T11:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69edaf000817f_sun.jpg"
keywords: []
---

# പുറത്തേക്ക് ഒന്നും ഇറങ്ങേണ്ട ....;  കേരളം വെന്തുരുകുന്നു, അഞ്ച്  ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കോന്നിയിൽ യുവി ഇൻഡക്സ് റെക്കോർഡിൽ

> **Lead Summary:** **തിരുവനന്തപുരം: ** കേരളത്തിൽ ഉഷ്ണതരംഗ സാഹചര്യം തുടരുന്നതിനാൽ അതീവ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്. കടുത്ത ചൂടിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട കോന്നിയിലാണ് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്. ഇവിടെ യു വി ഇന്‍ഡെക്‌സ് ഒമ്പത് രേഖപ്പെടുത്തിയപ്പോള്‍ കൊട്ടാരക്കര, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, മൂന്നാര്‍ എന്നിവിടങ്ങളില്‍ എട്ട് രേഖപ്പെടുത്തി.

## Article Content

**തിരുവനന്തപുരം: ** കേരളത്തിൽ ഉഷ്ണതരംഗ സാഹചര്യം തുടരുന്നതിനാൽ അതീവ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്. കടുത്ത ചൂടിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട കോന്നിയിലാണ് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്. ഇവിടെ യു വി ഇന്‍ഡെക്‌സ് ഒമ്പത് രേഖപ്പെടുത്തിയപ്പോള്‍ കൊട്ടാരക്കര, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, മൂന്നാര്‍ എന്നിവിടങ്ങളില്‍ എട്ട് രേഖപ്പെടുത്തി.

എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ്. പാലക്കാട് തൃത്താലയില്‍ യുവി ഇന്‍ഡെക്‌സ് ഏഴും എറണാകുളം കളമശ്ശേരി, മലപ്പുറം പൊന്നാനി, വയനാട് മാനന്തവാടി എന്നിവിടങ്ങളില്‍ യു വി ഇന്‍ഡക്‌സ് ആറും രേഖപ്പെടുത്തി.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, ആല്‍ബനിസം അവസ്ഥയുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355504/heat-wave-warning-in-the-state-today)