---
title: "ട്രംപിന്റെ പരിപാടിയിൽ വെടിയുതിർത്തത് അധ്യാപകൻ; സിസിടിവി ദൃശ്യം പുറത്ത്"
english_title: "Donald Trump's dinner party shooter identified"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355497/donald-trumps-dinner-party-shooter-identified"
published_at: "2026-04-26T11:24:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eda8adde49f_trump.jpg"
keywords: []
---

# ട്രംപിന്റെ പരിപാടിയിൽ വെടിയുതിർത്തത് അധ്യാപകൻ; സിസിടിവി ദൃശ്യം പുറത്ത്

> **Lead Summary:** **വാഷിങ്ടൻ : **യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിനിടെ വെടിവയ്പ് നടത്തിയയാളെ തിരിച്ചറിഞ്ഞു. കോൾ തോമസ് അലൻ ആണ് ആക്രമണം നടത്തിയതെന്ന് പൊലീസ് മാധ്യമങ്ങളോടു പറഞ്ഞു. ഇയാളെ പിടികൂടുന്നതിന്റെ ചിത്രങ്ങൾ നേരത്തേ ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടിരുന്നു. കലിഫോർണിയ സ്വദേശിയായ കോൾ തോമസ് അലൻ അധ്യാപകനാണെന്നാ‌ണ് പ്രാഥമിക വിവരം. അതേസമയം, ആക്രമണത്തിനുള്ള പിന്നിലുള്ള കാരണം അറിവായിട്ടില്ല.

## Article Content

**വാഷിങ്ടൻ : **യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിനിടെ വെടിവയ്പ് നടത്തിയയാളെ തിരിച്ചറിഞ്ഞു. കോൾ തോമസ് അലൻ ആണ് ആക്രമണം നടത്തിയതെന്ന് പൊലീസ് മാധ്യമങ്ങളോടു പറഞ്ഞു. ഇയാളെ പിടികൂടുന്നതിന്റെ ചിത്രങ്ങൾ നേരത്തേ ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടിരുന്നു. കലിഫോർണിയ സ്വദേശിയായ കോൾ തോമസ് അലൻ അധ്യാപകനാണെന്നാ‌ണ് പ്രാഥമിക വിവരം. അതേസമയം, ആക്രമണത്തിനുള്ള പിന്നിലുള്ള കാരണം അറിവായിട്ടില്ല.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ചിട്ടുണ്ട്. വാഷിങ്ടനിൽ മാധ്യമപ്രവർത്തകരുടെ വിരുന്ന് നടന്ന ഹോട്ടലിന്റെ സെക്യൂരിറ്റി ചെക്ക്പോയിന്റിൽ അക്രമി തോക്കുമായി കടന്നുവരുന്നതും ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയതിനു ശേഷം നിലത്തുകിടക്കുന്ന അക്രമിയുടെ ചിത്രവും ട്രംപ് പങ്കുവച്ചു. യുഎസ് സമയം ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ആക്രമണമുണ്ടായത്.

കോൾ അലൻ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും അതേസമയം, ഇയാൾ വലിയതോതിൽ ആയുധം കൈവശം വച്ചിരുന്നെന്നും ട്രംപ് കൂട്ടിച്ചേർത്തു. കോൾ അലൻ പരിപാടി നടന്ന ‌ഹോട്ടലിൽ താമസിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരമെന്ന് വാഷിങ്ടൻ ഡിസി പൊലീസ് മേധാവി ജെഫ്രി ഡബ്ല്യു കാരൾ മാധ്യമങ്ങളോടു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355497/donald-trumps-dinner-party-shooter-identified)