---
title: "കോഴിക്കോട് കെഎസ്ആർടിസി ബസിന് പിന്നിൽ ലോറിയിടിച്ചു; ഉറങ്ങിക്കിടന്ന കണ്ണൂർ സ്വദേശിയായ യാത്രക്കാരന് ദാരുണാന്ത്യം"
english_title: "Lorry hits KSRTC bus in Kozhikode; passenger dies tragically"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355489/lorry-hits-ksrtc-bus-in-kozhikode-passenger-dies-tragically"
published_at: "2026-04-26T11:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eda47dc8034_accident.jpg"
keywords: []
---

# കോഴിക്കോട് കെഎസ്ആർടിസി ബസിന് പിന്നിൽ ലോറിയിടിച്ചു; ഉറങ്ങിക്കിടന്ന കണ്ണൂർ സ്വദേശിയായ യാത്രക്കാരന് ദാരുണാന്ത്യം

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് മിനി ബൈപ്പാസിൽ ലോറി ഇടിച്ച് കെ എസ് ആർ ടി സി യാത്രക്കാരന് ദാരുണാന്ത്യം . കണ്ണൂർ സ്വദേശി കെ ജെ സുനിലാണ് മരിച്ചത് . കോട്ടയത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസിന്റെ പിന്നിലിരുന്ന് ഉറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

## Article Content

**കോഴിക്കോട് : **കോഴിക്കോട് മിനി ബൈപ്പാസിൽ ലോറി ഇടിച്ച് കെ എസ് ആർ ടി സി യാത്രക്കാരന് ദാരുണാന്ത്യം . കണ്ണൂർ സ്വദേശി കെ ജെ സുനിലാണ് മരിച്ചത് . കോട്ടയത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസിന്റെ പിന്നിലിരുന്ന് ഉറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത് . സുനിൽ ഉറങ്ങുന്ന സമയത്ത് തല പുറത്തേക്ക് ആയിരുന്നെന്ന് കെ എസ് ആർ ടി സി ബസ് ജീവനക്കാർ ആശുപത്രിഅധികൃതരെ അറിയിച്ചത് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355489/lorry-hits-ksrtc-bus-in-kozhikode-passenger-dies-tragically)