---
title: "എസി വാങ്ങുന്നതിനെച്ചൊല്ലി തർക്കം; 23-കാരി ജീവനൊടുക്കി"
english_title: "Argument over purchase of AC; 23-year-old woman commits suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355488/argument-over-purchase-of-ac-23-year-old-woman-commits-suicide"
published_at: "2026-04-26T11:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eda42b1bc1e_fdgvc.jpg"
keywords: []
---

# എസി വാങ്ങുന്നതിനെച്ചൊല്ലി തർക്കം; 23-കാരി ജീവനൊടുക്കി

> **Lead Summary:** ചെന്നൈ: **[** എസി വാങ്ങുന്നതിനെ ചൊല്ലി ഭർത്താവുമായുണ്ടായ തർക്കത്തിന് പിന്നാലെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ആണ് സംഭവം. പുല്ലാരംപാക്കം സ്വദേശി മോണിക്ക ആണ് മരിച്ചത്. എസി വാങ്ങുന്നതിനെ ചൊല്ലി രാത്രിയിൽ മോണിക്കയും ഭർത്താവ് ആകാശും തമ്മിൽ തർക്കം ഉണ്ടായി.

## Article Content

ചെന്നൈ: **[** എസി വാങ്ങുന്നതിനെ ചൊല്ലി ഭർത്താവുമായുണ്ടായ തർക്കത്തിന് പിന്നാലെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ആണ് സംഭവം. പുല്ലാരംപാക്കം സ്വദേശി മോണിക്ക ആണ് മരിച്ചത്. എസി വാങ്ങുന്നതിനെ ചൊല്ലി രാത്രിയിൽ മോണിക്കയും ഭർത്താവ് ആകാശും തമ്മിൽ തർക്കം ഉണ്ടായി.

പിന്നാലെ ആകാശും അച്ഛനമ്മമാരും സഹോദരനും രാത്രി ടെറസിൽ ആണ് ഉറങ്ങിയത്. രാവിലെ താഴെ വന്നപ്പോൾ മോണിക്കയുടെ മുറി അടഞ്ഞു കിടക്കുകയായിരുന്നുവെന്ന് ആകാശ് പൊലീസിനോട് പറഞ്ഞു. വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ മേണിക്കയെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. 

പുല്ലാരമ്പാക്കം പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. മോണിക്കയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. മോണിക്കയുടെ മരണത്തിൽ സംശയം ഉണ്ടെന്ന് അച്ഛനമ്മമാർ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. വസ്ത്രവില്പനശാലയിൽ ജീവനക്കാരായ ഇരുവരുടെയും വിവാഹം മൂന്ന് വർഷം മുൻപായിരുന്നു. ഒരുമിച്ച് പഠിച്ച ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355488/argument-over-purchase-of-ac-23-year-old-woman-commits-suicide)