---
title: "മമതയുടെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി; പ്രതിഷേധിച്ചു വേദി വിട്ട് മുഖ്യമന്ത്രി, ഭവാനിപൂരിൽ സംഘർഷാവസ്ഥ"
english_title: "Tension in Bhavanipur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355461/tension-in-bhavanipur"
published_at: "2026-04-26T09:29:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ed8de99437a_3.jpg"
keywords: []
---

# മമതയുടെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി; പ്രതിഷേധിച്ചു വേദി വിട്ട് മുഖ്യമന്ത്രി, ഭവാനിപൂരിൽ സംഘർഷാവസ്ഥ

> **Lead Summary:** **കൊൽക്കത്ത: [ **പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടിയിൽ നിൽക്കെ, മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും ഭവാനിപൂരിൽ നടത്തിയ റാലികൾ വലിയ സംഘർഷത്തിന് സാക്ഷിയായി.

## Article Content

**കൊൽക്കത്ത: [ **പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടിയിൽ നിൽക്കെ, മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും ഭവാനിപൂരിൽ നടത്തിയ റാലികൾ വലിയ സംഘർഷത്തിന് സാക്ഷിയായി.

വെറും നൂറ് മീറ്റർ മാത്രം അകലത്തിൽ ഇരുപാർട്ടികളും പ്രചാരണം നടത്തുന്നതിനിടെ മമതയുടെ പ്രസംഗം തടസ്സപ്പെടുത്തുന്ന രീതിയിൽ ബിജെപി റാലിയിൽ ഉച്ചഭാഷിണി ഉപയോഗിച്ചതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്.

ഇതിൽ പ്രതിഷേധിച്ച് പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മമത വേദി വിട്ടതോടെ പ്രകോപിതരായ തൃണമൂൽ പ്രവർത്തകർ ബിജെപി റാലിയിലേക്ക് ഇരച്ചുകയറുകയും ഇരുവിഭാഗങ്ങളും തമ്മിൽ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. ഒടുവിൽ പോലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

സംഭവം നടക്കുമ്പോൾ സ്ഥലത്തില്ലാതിരുന്ന സുവേന്ദു അധികാരി, ഈ സംഘർഷങ്ങൾക്ക് കാരണം മമത ബാനർജിയാണെന്നും തൃണമൂലിന്റെ ഗുണ്ടാരാജിന് ബിജെപി തക്കതായ മറുപടി നൽകുമെന്നും ആഞ്ഞടിച്ചു.

മമതയുടെ തോൽവി ഭയമാണ് ഇത്തരം പ്രകോപനങ്ങൾക്ക് പിന്നിലെന്ന് ബിജെപി നേതാവ് അമിത് മാളവ്യയും കുറ്റപ്പെടുത്തി. നിലവിൽ നന്ദിഗ്രാമിന് പുറമെ ഭവാനിപൂരിലും സുവേന്ദു മത്സരിക്കുന്നുണ്ട്.

മമതയുടെ ഉറച്ച കോട്ടയായ ഇവിടെ ഏപ്രിൽ 29-നാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഭവാനിപൂരിലെ വാശിയേറിയ പോരാട്ടത്തിന്റെ ചിത്രം തെളിയും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355461/tension-in-bhavanipur)