---
title: "പശ്ചിമേഷ്യൻ സമാധാന ചർച്ചകൾ വഴിമുട്ടി; ഭീഷണികൾക്ക് വഴങ്ങില്ലെന്ന് ഇറാൻ"
english_title: "West Asia peace talks hit a snag"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355460/west-asia-peace-talks-hit-a-snag"
published_at: "2026-04-26T09:24:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ed8ccc357ca_2.jpg"
keywords: []
---

# പശ്ചിമേഷ്യൻ സമാധാന ചർച്ചകൾ വഴിമുട്ടി; ഭീഷണികൾക്ക് വഴങ്ങില്ലെന്ന് ഇറാൻ

> **Lead Summary:** **ടെഹ്റാൻ: [ **പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ പാതിവഴിയിൽ മുടങ്ങിയതോടെ മേഖലയിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ സങ്കീർണ്ണമാകുന്നു. ഇസ്ലാമാബാദിൽ നടക്കേണ്ടിയിരുന്ന നിർണായകമായ സമാധാന ചർച്ചകളിൽ നിന്ന് അമേരിക്ക പിന്മാറിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത്.

## Article Content

**ടെഹ്റാൻ: [ **പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ പാതിവഴിയിൽ മുടങ്ങിയതോടെ മേഖലയിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ സങ്കീർണ്ണമാകുന്നു. ഇസ്ലാമാബാദിൽ നടക്കേണ്ടിയിരുന്ന നിർണായകമായ സമാധാന ചർച്ചകളിൽ നിന്ന് അമേരിക്ക പിന്മാറിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത്.

ഇറാനുമായുള്ള ഒത്തുതീർപ്പ് ചർച്ചകൾക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന ഉദ്യോഗസ്ഥരോട് യാത്ര റദ്ദാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദ്ദേശം നൽകുകയായിരുന്നു.

ഇറാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാകാത്തതിനാലാണ് ഈ തീരുമാനമെന്ന് വ്യക്തമാക്കിയ ട്രംപ്, ചർച്ചകൾ വേണമെന്നുണ്ടെങ്കിൽ ഇറാൻ തങ്ങളെ ഇങ്ങോട്ട് സമീപിക്കട്ടെ എന്ന കർക്കശമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, ബാഹ്യമായ ഭീഷണികൾക്കോ സമ്മർദ്ദങ്ങൾക്കോ വഴങ്ങി ഒരു ചർച്ചയ്ക്കും തങ്ങളില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ആവർത്തിച്ചു. തങ്ങൾക്കെതിരെയുള്ള നാവിക ഉപരോധം നീക്കാതെ നേരിട്ടുള്ള ചർച്ചകൾ സാധ്യമല്ലെന്ന നിലപാടിലാണ് ഇറാൻ.

ഇതിനിടെ, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ അമേരിക്കയെയും ഇസ്രായേലിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് രംഗത്തെത്തി. ഇപ്പോൾ നടക്കുന്നത് അനാവശ്യമായ യുദ്ധമാണെന്നും ഇത് ലോകമെമ്പാടും വലിയ അസ്ഥിരതയ്ക്ക് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ചർച്ചകൾ വഴിമുട്ടിയ പശ്ചാത്തലത്തിൽ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ഒമാനിലെത്തി നയതന്ത്ര നീക്കങ്ങൾ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355460/west-asia-peace-talks-hit-a-snag)