---
title: "ഡോണൾ‍ഡ് ട്രംപിന്‍റെ അത്താഴ വിരുന്നിനിടെ വെടിവെപ്പ്; ട്രംപിനെയും പ്രഥമ വനിതയെയും ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് മാറ്റി"
english_title: "Shooting at Donald Trump's dinner party;"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355454/shooting-at-donald-trumps-dinner-party"
published_at: "2026-04-26T07:49:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ed7690c02db_shoot.jpg"
keywords: []
---

# ഡോണൾ‍ഡ് ട്രംപിന്‍റെ അത്താഴ വിരുന്നിനിടെ വെടിവെപ്പ്; ട്രംപിനെയും പ്രഥമ വനിതയെയും ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് മാറ്റി

> **Lead Summary:** **വാഷിങ്ടൻ; ( **[www.truevisionnews.com]** )** വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച അത്താഴവിരുന്നിടെ വെടിവയ്പ്. ഇതിനു പിന്നാലെ‌ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സ്ഥലത്തുനിന്ന് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ഒഴിപ്പിച്ചു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

## Article Content

**വാഷിങ്ടൻ; ( **[www.truevisionnews.com]** )** വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച അത്താഴവിരുന്നിടെ വെടിവയ്പ്. ഇതിനു പിന്നാലെ‌ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സ്ഥലത്തുനിന്ന് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ഒഴിപ്പിച്ചു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി (യുഎസ് സമയം) നടന്ന അത്താഴ വിരുന്നിൽ ട്രംപിനൊപ്പം മറ്റ് പ്രധാന നേതാക്കളും പങ്കെടുത്തിരുന്നു. ആർക്കും പരുക്കേറ്റതായി ഇതുവരെ റിപ്പോർട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.

5 മുതൽ 8 തവണ വരെ വെടിയൊച്ച കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നൂറുകണക്കിന് മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും വിരുന്നിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇവരെയും സുരക്ഷിതരായി ഒഴിപ്പിച്ചിട്ടുണ്ട്. വേദിയുടെ നിയന്ത്രണം സുരക്ഷാ ഉദ്യോഗസ്ഥർ ഏറ്റെടുത്തു. ട്രംപ്, മെലാനിയ, വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് എന്നിവരുൾപ്പെടെയുള്ള പ്രധാനികളാണ് വേദിയിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355454/shooting-at-donald-trumps-dinner-party)