---
title: "പുല്‍പ്പള്ളിയില്‍ കടയില്‍ അതിക്രമിച്ചു കയറി സ്റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ചു, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍"
english_title: "Two people including a minor were arrested after breaking into a shop in Pulpally and stealing stationery items "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355433/two-people-including-a-minor-were-arrested-after-breaking-into-a-shop-in-pulpally-and-stealing-stationery-items"
published_at: "2026-04-25T20:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ecdd40320c0_arrest_pulpalli.jpg"
keywords: []
---

# പുല്‍പ്പള്ളിയില്‍ കടയില്‍ അതിക്രമിച്ചു കയറി സ്റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ചു, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍

> **Lead Summary:** **പുല്‍പ്പള്ളി: ( **[www.truevisionnews.com]** )** കടയില്‍ അതിക്രമിച്ചു കയറി സ്റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍. നീര്‍വാരം പരിയാരം ഉന്നതിയില്‍ ചുട്ടിയെന്ന ശരത്ത് മണിയെയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെയുമാണ് പുല്‍പ്പള്ളി എസ്.ഐ കിഷോറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെള്ളിയാഴ്ച പിടികൂടിയത്.

## Article Content

**പുല്‍പ്പള്ളി: ( **[www.truevisionnews.com]** )** കടയില്‍ അതിക്രമിച്ചു കയറി സ്റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍. നീര്‍വാരം പരിയാരം ഉന്നതിയില്‍ ചുട്ടിയെന്ന ശരത്ത് മണിയെയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെയുമാണ് പുല്‍പ്പള്ളി എസ്.ഐ കിഷോറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെള്ളിയാഴ്ച പിടികൂടിയത്.

ഈ മാസം 21 ന് പുലര്‍ച്ചെയാണ് പാടിച്ചിറ ഉദയകവലയിലുള്ള കടയില്‍ മോഷണം നടന്നത്. കടയുടെ മുന്‍ഭാഗത്തുള്ള മരപ്പാളി പൊളിച്ച് അകത്ത് കയറി 3500 രൂപ വില വരുന്ന സ്റ്റേഷനറി സാധനങ്ങളാണ് ഇരുവര്‍ സംഘം മോഷ്ടിച്ചത്. എസ്.ഐ പി. ജിതിന്‍കുമാറിന്റെ നേതൃത്വത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355433/two-people-including-a-minor-were-arrested-after-breaking-into-a-shop-in-pulpally-and-stealing-stationery-items)