---
title: "'ഓവർ കോൺഫിഡൻസ് ലീഗിന് ഇല്ല, ജാതിയും മതവും നോക്കി അല്ല ലീഗ് സ്ഥാനാർത്ഥിയെ നിർത്തിയത്, ജനവികാരം പരിഗണിച്ച് ആയിരിക്കും മുഖ്യമന്ത്രി ചർച്ച’ - പി കെ കുഞ്ഞാലിക്കുട്ടി"
english_title: "muslim league response on cm post discussion"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355426/muslim-league-response-on-cm-post-discussion"
published_at: "2026-04-25T19:33:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ecc9fa214e7_pk_kunjalikutty.jpg"
keywords: []
---

# 'ഓവർ കോൺഫിഡൻസ് ലീഗിന് ഇല്ല, ജാതിയും മതവും നോക്കി അല്ല ലീഗ് സ്ഥാനാർത്ഥിയെ നിർത്തിയത്, ജനവികാരം പരിഗണിച്ച് ആയിരിക്കും മുഖ്യമന്ത്രി ചർച്ച’ - പി കെ കുഞ്ഞാലിക്കുട്ടി

> **Lead Summary:** മലപ്പുറം : കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച, ജനവികാരം കണക്കിലെടുക്കണമെന്ന് നേതൃയോഗത്തിൽ മുസ്ലിം ലീഗ് നേതാക്കൾ. ഇപ്പോൾ ഉള്ള ചർച്ചകൾ അനാവശ്യമാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് ഒരു കീഴ്വഴക്കം ഉണ്ട് അത് പാലിക്കണം. യുഡിഎഫിന് അനുകൂല ട്രെൻഡ് ആണെങ്കിൽ അധിക സീറ്റ് ലീഗിന് ലഭിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഓവർ കോൺഫിഡൻസ് ലീഗിന് ഇല്ല കോൺഫിഡൻസ് ഉണ്ട്. ജാതിയും മതവും നോക്കി അല്ല ലീഗ് സ്ഥാനാർത്ഥിയെ നിർത്തിയിരിക്കുന്നത്.

## Article Content

മലപ്പുറം : കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച, ജനവികാരം കണക്കിലെടുക്കണമെന്ന് നേതൃയോഗത്തിൽ മുസ്ലിം ലീഗ് നേതാക്കൾ. ഇപ്പോൾ ഉള്ള ചർച്ചകൾ അനാവശ്യമാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് ഒരു കീഴ്വഴക്കം ഉണ്ട് അത് പാലിക്കണം. യുഡിഎഫിന് അനുകൂല ട്രെൻഡ് ആണെങ്കിൽ അധിക സീറ്റ് ലീഗിന് ലഭിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഓവർ കോൺഫിഡൻസ് ലീഗിന് ഇല്ല കോൺഫിഡൻസ് ഉണ്ട്. ജാതിയും മതവും നോക്കി അല്ല ലീഗ് സ്ഥാനാർത്ഥിയെ നിർത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി ചർച്ച, ഇപ്പോൾ നടക്കുന്ന ചർച്ചകൾ കാര്യമാക്കുന്നില്ല. ലീഗിൻ്റെ നിലപാട് യുഡിഎഫിന് ഒരു സിസ്റ്റം ഉണ്ട്. അത് അനുസരിച്ച് ചർച്ച ചെയ്യും. കീഴവഴക്കം അനുസരിച്ച് ചർച്ച ചെയ്യും. ജനവികാരം പരിഗണിച്ച് ആയിരിക്കും മുഖ്യമന്ത്രി ചർച്ച. ഇപ്പോൾ നടക്കുന്ന മുഖ്യമന്ത്രി ചർച്ചയിൽ പങ്കെടുക്കണ്ടാ എന്നാണ് ലീഗ് തീരുമാനം. ഫലം വന്നതിന് ശേഷം UDF ൽ തീരുമാനമെടുക്കും.

മന്ത്രിസ്ഥാനങ്ങൾ ചോദിച്ച് വാങ്ങുന്ന രീതിയല്ല ലീഗിന്. കേരളത്തിൽ അപ്രഖ്യാപിത പവർ കട്ട് ഉണ്ടാകുന്നു. നേതൃയോഗത്തിൽ ഈ വിഷയം ചർച്ച ആയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യുഡിഎഫിന് ശുഭപ്രതീക്ഷയുള്ള റിസൾട്ട് ആണ് വരുന്നതെന്ന് പിഎംഎ സലാം വ്യക്തമാക്കി. യുഡിഎഫ് നല്ല വിജയം നേടും. യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ വരും. വാൽപ്പാറ ദുരന്തത്തിൽപ്പെട്ടവരെ സർക്കാർ അവഗണിച്ചു. ധനസഹായം പോലും സർക്കാർ നല്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355426/muslim-league-response-on-cm-post-discussion)