---
title: "ചൂട് അസഹനീയം; ജനങ്ങൾ 'സെൽഫ് ലോക്ക്ഡൗണിലേക്ക്' മാറണമെന്ന് റവന്യൂ മന്ത്രി"
english_title: "Revenue Minister asks people to switch to 'self-lockdown'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355410/revenue-minister-asks-people-to-switch-to-self-lockdown"
published_at: "2026-04-25T17:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ecace307cdd_23.jpg"
keywords: []
---

# ചൂട് അസഹനീയം; ജനങ്ങൾ 'സെൽഫ് ലോക്ക്ഡൗണിലേക്ക്' മാറണമെന്ന് റവന്യൂ മന്ത്രി

> **Lead Summary:** **തിരുവനന്തപുരം: [**സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ സ്വന്തം നിലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി 'സെൽഫ് ലോക്ക്ഡൗണിലേക്ക്' മാറണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അഭ്യർത്ഥിച്ചു.

## Article Content

**തിരുവനന്തപുരം: [**സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ സ്വന്തം നിലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി 'സെൽഫ് ലോക്ക്ഡൗണിലേക്ക്' മാറണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അഭ്യർത്ഥിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് ലോക്ക്ഡൗണിന് സമാനമായ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിരിക്കുന്നത്. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഈ സമയത്ത് നിയന്ത്രിക്കണമെന്നും മന്ത്രി പറഞ്ഞു.

വരും ദിവസങ്ങളിൽ വേനൽമഴ ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും, മഴയ്ക്ക് മുന്നോടിയായുള്ള അന്തരീക്ഷ മാറ്റങ്ങൾ ഹ്യുമിഡിറ്റി വർദ്ധിപ്പിക്കുന്നത് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. ചൂട് മൂലമുള്ള പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക ചുമതല നൽകിയതായും മന്ത്രി അറിയിച്ചു.

ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്ന പശ്ചാത്തലത്തിൽ, ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങൾ തയ്യാറാകണമെന്നും അധികൃതർ ആവർത്തിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355410/revenue-minister-asks-people-to-switch-to-self-lockdown)