---
title: "കുന്നിക്കോട് വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സൂര്യാഘാതമേറ്റിട്ടുണ്ടെന്ന് സംശയം"
english_title: "Elderly man found dead in Kunnikode farm suspected of sunstroke"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355372/elderly-man-found-dead-in-kunnikode-farm-suspected-of-sunstroke"
published_at: "2026-04-25T14:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec808f43297_death_kollam.jpg"
keywords: []
---

# കുന്നിക്കോട് വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സൂര്യാഘാതമേറ്റിട്ടുണ്ടെന്ന് സംശയം

> **Lead Summary:** കൊല്ലം: കുന്നിക്കോട് വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻ തറയിൽ ബേബി ഫിലിപ്പ് ആണ് മരിച്ചത്. സൂര്യാഘാതമേറ്റിട്ടുണ്ടെന്ന് സംശയം. രാവിലെ വീട്ടിൽ നിന്നും സ്വന്തം വയലിലെ കൃഷിടത്തിലേക്ക് പോയതാണ് ബേബി.

## Article Content

കൊല്ലം: കുന്നിക്കോട് വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻ തറയിൽ ബേബി ഫിലിപ്പ് ആണ് മരിച്ചത്. സൂര്യാഘാതമേറ്റിട്ടുണ്ടെന്ന് സംശയം. രാവിലെ വീട്ടിൽ നിന്നും സ്വന്തം വയലിലെ കൃഷിടത്തിലേക്ക് പോയതാണ് ബേബി.

11.30 യോടെ സമീപത്ത് കൃഷിപ്പണിക്ക് എത്തിയവരാണ് വെയിലത്ത് വീണുകിടക്കുന്ന ബേബിയെ കണ്ടത്. കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുന്നിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുന്നയാളാണ് മരിച്ച ബേബി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയുകയുള്ളു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355372/elderly-man-found-dead-in-kunnikode-farm-suspected-of-sunstroke)