---
title: "സൂര്യപ്രകാശം ഏൽക്കരുത്, യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും"
english_title: "Orange alert in four districts and yellow alert in seven districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355352/orange-alert-in-four-districts-and-yellow-alert-in-seven-districts"
published_at: "2026-04-25T12:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec6b6475609_Orange_alert_in_four_districts_and_yellow_alert_in_seven_districts.jpg"
keywords: []
---

# സൂര്യപ്രകാശം ഏൽക്കരുത്, യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും

> **Lead Summary:** **തിരുവനന്തപുരം: [**സംസ്ഥാനത്ത് ഉഷ്ണതരംഗം കനക്കുന്നു. കൊടുംചൂടിന്റെ പശ്ചാത്തലത്തിൽ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: [**സംസ്ഥാനത്ത് ഉഷ്ണതരംഗം കനക്കുന്നു. കൊടുംചൂടിന്റെ പശ്ചാത്തലത്തിൽ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.

പത്തനംതിട്ടയിലെ കോന്നി, ആലപ്പുഴയിലെ ചെങ്ങന്നൂർ, കോട്ടയത്തെ ചങ്ങനാശ്ശേരി, ഇടുക്കിയിലെ മൂന്നാർ എന്നിവിടങ്ങളിൽ സൂര്യപ്രകാശത്തിന്റെ തീവ്രത അളക്കുന്ന യുവി ഇൻഡക്സ് എട്ട് രേഖപ്പെടുത്തി. ഉയർന്ന താപനില തുടരുന്നതിനാൽ പകൽസമയത്ത് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കൊല്ലം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നിലവിലുള്ളത്. കൊല്ലം കൊട്ടരക്കരയിലും എറണാകുളം കളമശ്ശേരിയിലും തൃശ്ശൂര്‍ ഒല്ലൂരിലും പാലക്കാട് തൃത്താലയിലും മലപ്പുറം പൊന്നാനിയിലും വയനാട് മാനന്തവാടിയിലും യുവി ഇന്‍ഡെക്‌സ് ഏഴ് രേഖപ്പെടുത്തി. കോഴിക്കോട് ബേപ്പൂരില്‍ യുവി ഇന്‍ഡെക്‌സ് ആറ് രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355352/orange-alert-in-four-districts-and-yellow-alert-in-seven-districts)