---
title: "ചന്ദനപ്പള്ളി പെരുന്നാളിന് ഇത്തവണ വെടിക്കെട്ടില്ല; ആഘോഷം ലളിതമാക്കാൻ ഓർത്തഡോക്സ് സഭയുടെ തീരുമാനം"
english_title: "There will be no fireworks for Chandanapally Festival this year."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355351/there-will-be-no-fireworks-for-chandanapally-festival-this-year"
published_at: "2026-04-25T12:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec6a2a8c72b_12.jpg"
keywords: []
---

# ചന്ദനപ്പള്ളി പെരുന്നാളിന് ഇത്തവണ വെടിക്കെട്ടില്ല; ആഘോഷം ലളിതമാക്കാൻ ഓർത്തഡോക്സ് സഭയുടെ തീരുമാനം

> **Lead Summary:** **പത്തനംതിട്ട:[ **[ ]പ്രശസ്തമായ ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളിനോടനുബന്ധിച്ചുള്ള വെടിക്കെട്ട് ഇത്തവണ ഒഴിവാക്കാൻ തീരുമാനിച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ പള്ളിപ്പെരുന്നാളുകൾ ലളിതമായി ആഘോഷിക്കണമെന്ന ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ ആഹ്വാനം പരിഗണിച്ചാണ് ഈ നടപടി.

## Article Content

**പത്തനംതിട്ട:[ **[ ]പ്രശസ്തമായ ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളിനോടനുബന്ധിച്ചുള്ള വെടിക്കെട്ട് ഇത്തവണ ഒഴിവാക്കാൻ തീരുമാനിച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ പള്ളിപ്പെരുന്നാളുകൾ ലളിതമായി ആഘോഷിക്കണമെന്ന ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ ആഹ്വാനം പരിഗണിച്ചാണ് ഈ നടപടി.

വെടിക്കെട്ടിനായി മാറ്റിവെച്ചിരുന്ന തുക പൂർണ്ണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനാണ് പള്ളി അധികൃതരുടെ തീരുമാനം. മെയ് 7, 8 തീയതികളിൽ നടക്കാനിരിക്കുന്ന പെരുന്നാളിൽ വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സുരക്ഷയ്ക്കും ലാളിത്യത്തിനുമാണ് മുൻഗണന നൽകുന്നത്.

ആഘോഷത്തിന്റെ പേരിൽ പാവപ്പെട്ടവരുടെ ജീവൻ അപകടത്തിലാക്കുന്ന രീതികൾ ഒഴിവാക്കപ്പെടണമെന്നും സഭയിലെ മറ്റ് പള്ളികളിലും ബോധവൽക്കരണത്തിലൂടെ ഈ തീരുമാനം നടപ്പിലാക്കുമെന്നും കാതോലിക്കാ ബാവ വ്യക്തമാക്കി.

ചന്ദനപ്പള്ളി വലിയപള്ളിക്ക് പുറമെ തെള്ളിയൂർ പള്ളിയിലും വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. സഭയുടെ ഈ മാതൃകാപരമായ നീക്കത്തിന് വിവിധ കോണുകളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355351/there-will-be-no-fireworks-for-chandanapally-festival-this-year)