---
title: "സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിലേക്ക്; വൈകുന്നേരങ്ങളിൽ നിയന്ത്രണം വേണമെന്ന് കെ.എസ്.ഇ.ബി"
english_title: "KSEB calls for restrictions on electricity usage in the evenings"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355349/kseb-calls-for-restrictions-on-electricity-usage-in-the-evenings"
published_at: "2026-04-25T12:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec67f8b6460_11.jpg"
keywords: []
---

# സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിലേക്ക്; വൈകുന്നേരങ്ങളിൽ നിയന്ത്രണം വേണമെന്ന് കെ.എസ്.ഇ.ബി

> **Lead Summary:** **തിരുവനന്തപുരം: [**സംസ്ഥാനത്ത് വേനൽച്ചൂട് അസഹനീയമായി തുടരുന്നതിനിടയിൽ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയരുന്നു. ഏപ്രിൽ 18-ന് പീക്ക് സമയത്തെ ഉപയോഗം 117.16 ദശലക്ഷം യൂണിറ്റിലെത്തി പുതിയ ചരിത്രം കുറിച്ചു.

## Article Content

**തിരുവനന്തപുരം: [**സംസ്ഥാനത്ത് വേനൽച്ചൂട് അസഹനീയമായി തുടരുന്നതിനിടയിൽ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയരുന്നു. ഏപ്രിൽ 18-ന് പീക്ക് സമയത്തെ ഉപയോഗം 117.16 ദശലക്ഷം യൂണിറ്റിലെത്തി പുതിയ ചരിത്രം കുറിച്ചു.

ഏപ്രിൽ 23-ന് രാത്രിയിൽ വൈദ്യുതി ആവശ്യകത 6195 മെഗാവാട്ട് വരെ ഉയർന്നതോടെ സംസ്ഥാനത്തെ പ്രസരണ-വിതരണ ശൃംഖലകൾ കടുത്ത സമ്മർദ്ദത്തിലാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ വൈദ്യുതി എത്തിക്കാൻ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിച്ചും പുറത്തുനിന്ന് വൈദ്യുതി വാങ്ങിയും ബോർഡ് അശ്രാന്തപരിശ്രമം നടത്തിവരികയാണ്. വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയർന്ന സാഹചര്യത്തിൽ വോൾട്ടേജ് കുറവ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ മറികടക്കാൻ പൊതുജനങ്ങളുടെ സഹകരണം കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു.

വൈകുന്നേരം 6 മണി മുതൽ രാത്രി 11 വരെയുള്ള സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നാണ് നിർദ്ദേശം. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗവും ഇലക്ട്രിക് വാഹന ചാർജിംഗും ഈ സമയത്ത് ഒഴിവാക്കി മറ്റു സമയങ്ങളിലേക്ക് മാറ്റാൻ ശ്രദ്ധിക്കണം.

കൂടാതെ, എ.സിയുടെ താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയായി ക്രമീകരിക്കുന്നത് വൈദ്യുതി പ്രതിസന്ധി കുറയ്ക്കാനും ഉയർന്ന വൈദ്യുതി ബിൽ ഒഴിവാക്കാനും സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355349/kseb-calls-for-restrictions-on-electricity-usage-in-the-evenings)