---
title: "ചാലക്കുടിയിൽ സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞുനിർത്തി വടികൊണ്ട് തലയ്ക്കടിച്ചു; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ"
english_title: "In Chalakudy, a scooter passenger was stopped and hit on the head with a stick; an interstate worker was arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355314/in-chalakudy-a-scooter-passenger-was-stopped-and-hit-on-the-head-with-a-stick-an-interstate-worker-was-arrested"
published_at: "2026-04-25T10:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec518174dd2_an_interstate_worker_was_arrested.jpg"
keywords: []
---

# ചാലക്കുടിയിൽ സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞുനിർത്തി വടികൊണ്ട് തലയ്ക്കടിച്ചു; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

> **Lead Summary:** തൃശ്ശൂർ: ചാലക്കുടിയിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് നേരെ ഇതരസംസ്ഥാന തൊഴിലാളിയുടെ ക്രൂരമായ ആക്രമണം. ഇന്നാലെ വൈകിട്ട് ഏഴ് മണിയോടെ ചാലക്കുടി സെന്റ് ജെയിംസ് മെഡിക്കൽ അക്കാദമിക്ക് സമീപമാണ് സംഭവം നടന്നത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ചേനത്ത്നാട് സ്വദേശിനി മേഘയെ പ്രതി വഴിയിൽ തടഞ്ഞുനിർത്തി വടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

തൃശ്ശൂർ: ചാലക്കുടിയിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് നേരെ ഇതരസംസ്ഥാന തൊഴിലാളിയുടെ ക്രൂരമായ ആക്രമണം. ഇന്നാലെ വൈകിട്ട് ഏഴ് മണിയോടെ ചാലക്കുടി സെന്റ് ജെയിംസ് മെഡിക്കൽ അക്കാദമിക്ക് സമീപമാണ് സംഭവം നടന്നത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ചേനത്ത്നാട് സ്വദേശിനി മേഘയെ പ്രതി വഴിയിൽ തടഞ്ഞുനിർത്തി വടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവതിയുടെ നിലവിളി കേട്ട് രക്ഷിക്കാനായി ഓടിയെത്തിയ നാട്ടുകാരൻ രാജേന്ദ്രനെയും (54) പ്രതി വിട്ടുവീഴ്ചയില്ലാതെ മർദിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മേഘയെയും മർദനമേറ്റ രാജേന്ദ്രനെയും ഉടൻ തന്നെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ സംഘടിതമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355314/in-chalakudy-a-scooter-passenger-was-stopped-and-hit-on-the-head-with-a-stick-an-interstate-worker-was-arrested)