---
title: "ബാൽക്കണിയിലെ ചങ്ങലക്കെട്ടിൽ വെന്തുരുകി വളർത്തു നായ, ക്രൂരത കാട്ടിയ ഉടമയ്ക്ക് ഒടുവിൽ നിയമത്തിന്റെ ശിക്ഷ"
english_title: "Court fines owner for cruelty by tying pet dog to balcony"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355301/court-fines-owner-for-cruelty-by-tying-pet-dog-to-balcony"
published_at: "2026-04-25T09:40:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec3f04c5713_2.jpg"
keywords: []
---

# ബാൽക്കണിയിലെ ചങ്ങലക്കെട്ടിൽ വെന്തുരുകി വളർത്തു നായ, ക്രൂരത കാട്ടിയ ഉടമയ്ക്ക് ഒടുവിൽ നിയമത്തിന്റെ ശിക്ഷ

> **Lead Summary:** **ഫരീദാബാദ്: [ **ഫരീദാബാദിൽ കൊടും ചൂടിൽ വളർത്തുനായയെ ബാൽക്കണിയിൽ കെട്ടിയിട്ട് ക്രൂരത കാട്ടിയ ഉടമസ്ഥന് കോടതി പിഴ ശിക്ഷ വിധിച്ചു. ദീപക് ശർമ എന്നയാൾക്കെതിരെയാണ് ഫരീദാബാദ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധി പ്രസ്താവിച്ചത്.

## Article Content

**ഫരീദാബാദ്: [ **ഫരീദാബാദിൽ കൊടും ചൂടിൽ വളർത്തുനായയെ ബാൽക്കണിയിൽ കെട്ടിയിട്ട് ക്രൂരത കാട്ടിയ ഉടമസ്ഥന് കോടതി പിഴ ശിക്ഷ വിധിച്ചു. ദീപക് ശർമ എന്നയാൾക്കെതിരെയാണ് ഫരീദാബാദ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധി പ്രസ്താവിച്ചത്.

2024 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പൊള്ളുന്ന വെയിലത്ത് നായയെ ബാൽക്കണിയിൽ കെട്ടിയിട്ട വിവരം അറിഞ്ഞ് പീപ്പിൾ ഫോർ അനിമൽസ് പ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും ഇയാൾ അവരോട് മോശമായി പെരുമാറുകയായിരുന്നു.

തുടർന്ന് പോലീസിന്റെ സഹായത്തോടെയാണ് നായയെ രക്ഷപ്പെടുത്തിയത്. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെ നൽകിയ പരാതിയിൽ 15 മാസം നീണ്ട വിചാരണയ്ക്കൊടുവിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ ഗൗരവകരമായി കാണണമെന്ന സന്ദേശമാണ് കോടതി വിധിയിലൂടെ നൽകുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355301/court-fines-owner-for-cruelty-by-tying-pet-dog-to-balcony)