---
title: "യുഡിഎഫ് ജയിക്കും വി.ഡി. സതീശൻ നയിക്കും; പ്രതിപക്ഷ നേതാവിനായി യുഡിഎഫിന്റെ പേരിൽ വീണ്ടും കൂറ്റൻ ഫ്ലക്സ് ബോർഡ്"
english_title: "a huge flux board has come up in ernakulam again in the name of vd-satheesan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355296/a-huge-flux-board-has-come-up-in-ernakulam-again-in-the-name-of-vd-satheesan"
published_at: "2026-04-25T08:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec34d4a5674_flux_board.jpg"
keywords: []
---

# യുഡിഎഫ് ജയിക്കും വി.ഡി. സതീശൻ നയിക്കും; പ്രതിപക്ഷ നേതാവിനായി യുഡിഎഫിന്റെ പേരിൽ വീണ്ടും കൂറ്റൻ ഫ്ലക്സ് ബോർഡ്

> **Lead Summary:** എറണാകുളം: കോൺഗ്രസിലെ മുഖ്യമന്ത്രി വിവാദങ്ങൾക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനായി എറണാകുളത്ത് വീണ്ടും കൂറ്റൻ ഫ്ലക്സ് ബോർഡ് ഉയർന്നു. യുഡിഎഫ് ജയിക്കും വി.ഡി. സതീശൻ നയിക്കും എന്ന പേരിലാണ് ഫ്ലക്സ്. ആലുവ നഗരത്തിൽ യുഡിഎഫിന്റെ പേരിലാണ് ഫ്ലക്സ് ബോർഡ് ഉയർന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പാണ് സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച് വീണ്ടും പോസ്റ്റർ ഉയർന്നത്.

## Article Content

എറണാകുളം: കോൺഗ്രസിലെ മുഖ്യമന്ത്രി വിവാദങ്ങൾക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനായി എറണാകുളത്ത് വീണ്ടും കൂറ്റൻ ഫ്ലക്സ് ബോർഡ് ഉയർന്നു. യുഡിഎഫ് ജയിക്കും വി.ഡി. സതീശൻ നയിക്കും എന്ന പേരിലാണ് ഫ്ലക്സ്. ആലുവ നഗരത്തിൽ യുഡിഎഫിന്റെ പേരിലാണ് ഫ്ലക്സ് ബോർഡ് ഉയർന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പാണ് സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച് വീണ്ടും പോസ്റ്റർ ഉയർന്നത്.

നേരത്തെ മാടായി കൂട്ടായ്മ എന്ന പേരിൽ പഴയങ്ങാടി ബീവി റോഡിലും, മലപ്പുറം കാലടി പഞ്ചായത്തിലെ പാറപ്പുറത്തും സതീശനെ മുഖ്യമന്ത്രിയാക്കി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നു. യൂത്ത് ലീഗ് പ്രവർത്തകൻ അനസ് പാറപ്പുറം ഫേസ്ബുക്കിൽ ബോർഡിനൊപ്പമുള്ള ചിത്രവും പങ്കുവച്ചിരുന്നു. പാറപ്പുറം കൂട്ടായ്മ എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്.

മുഖ്യമന്ത്രി ആരാകണം എന്നതിനെ ചൊല്ലിയുള്ള സൈബർ പോര് അവസാനം ഇല്ലാതെ തുടരുകയാണ് സംസ്ഥാന കോൺഗ്രസിൽ. പ്രധാന നേതാക്കൾ കാര്യമായ പ്രതികരണം നടത്തുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ കെ സി വേണുഗോപാലിനെയും വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും അനുയായികൾ ചേരിതിരിഞ്ഞ് രൂക്ഷമായി ഏറ്റുമുട്ടുകയാണ്. ഇതിനിടെ ജയിച്ച് എം എൽ എ ആകാൻ സാധ്യതയുള്ളവരുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കങ്ങളും മൂന്ന് നേതാക്കളുടെയും വിശ്വസ്തർ അണിയറയിൽ തുടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355296/a-huge-flux-board-has-come-up-in-ernakulam-again-in-the-name-of-vd-satheesan)