---
title: "ആശുപത്രിയിലെത്തിയത് കടുത്ത പനിയെ തുടർന്ന്, പരിശോധിച്ചപ്പോൾ മഞ്ഞപ്പിത്തം; ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി യുവാവ് മരിച്ചു"
english_title: "A young man who was undergoing treatment at Kozhikode Medical College Hospital due to jaundice died."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355289/a-young-man-who-was-undergoing-treatment-at-kozhikode-medical-college-hospital-due-to-jaundice-died"
published_at: "2026-04-25T08:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec2ff0d3329_death_kozhikode.jpg"
keywords: []
---

# ആശുപത്രിയിലെത്തിയത് കടുത്ത പനിയെ തുടർന്ന്, പരിശോധിച്ചപ്പോൾ മഞ്ഞപ്പിത്തം; ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി യുവാവ് മരിച്ചു

> **Lead Summary:** കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാണ്ടിക്കോട് നാഗത്ത് സ്മിഷാദ് ആണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

## Article Content

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാണ്ടിക്കോട് നാഗത്ത് സ്മിഷാദ് ആണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കടുത്ത പനിയെ തുടര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നടത്തിയ രക്തപരിശോധനയിലാണ് രോഗം കണ്ടെത്തിയത്. തുടര്‍ന്ന് സ്മിഷാദിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ച സ്മിഷാദിനെ പെട്ടെന്നുതന്നെ ഡയാലിസിസിനു വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ പത്മനാഭന്‍ നായരുടെയും ഓമന അമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: സ്മിത, സ്മിതേഷ്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355289/a-young-man-who-was-undergoing-treatment-at-kozhikode-medical-college-hospital-due-to-jaundice-died)