---
title: "കോഴിക്കോട് കല്ലാച്ചിയിൽ പാമ്പ് കടിയിൽ നിന്നും വിദ്യാർത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു"
english_title: "Student narrowly escapes snake bite in Kallachi Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355281/student-narrowly-escapes-snake-bite-in-kallachi-kozhikode"
published_at: "2026-04-25T07:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec2543af633_student_kallachi.jpg"
keywords: []
---

# കോഴിക്കോട് കല്ലാച്ചിയിൽ പാമ്പ് കടിയിൽ നിന്നും വിദ്യാർത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) **കോഴിക്കോട് കല്ലാച്ചിയിൽ പാമ്പ് കടിയിൽ നിന്നും വിദ്യാർത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പൂച്ചയുടെ കടിയേറ്റ പാമ്പ് വേഗത്തിൽ ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് വിദ്യാർത്ഥിക്കടുത്തെത്തിയത്. വിദ്യാർത്ഥി സ്കൂട്ടറിൽ നിന്നും സാധനങ്ങൾ എടുത്ത് മാറ്റുന്നതിനിടെയായിരുന്നു സംഭവം. പാമ്പിനെ കണ്ട് ഓടി മാറിയതിനാലാണ് കല്ലാച്ചി സ്വദേശി അബ്ദുൽ റാനിഷ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) **കോഴിക്കോട് കല്ലാച്ചിയിൽ പാമ്പ് കടിയിൽ നിന്നും വിദ്യാർത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പൂച്ചയുടെ കടിയേറ്റ പാമ്പ് വേഗത്തിൽ ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് വിദ്യാർത്ഥിക്കടുത്തെത്തിയത്. വിദ്യാർത്ഥി സ്കൂട്ടറിൽ നിന്നും സാധനങ്ങൾ എടുത്ത് മാറ്റുന്നതിനിടെയായിരുന്നു സംഭവം. പാമ്പിനെ കണ്ട് ഓടി മാറിയതിനാലാണ് കല്ലാച്ചി സ്വദേശി അബ്ദുൽ റാനിഷ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.

അതേസമയം, സംസ്ഥാനത്ത് കൊടുംചൂട് ഉയരുന്നതിനിടെ പാമ്പ് ഭീതിയും ഉയരുകയാണ്. രണ്ടാഴ്ചയ്ക്കിടെ പാമ്പ് കടിയേറ്റ് മരിച്ചവരുടെ എണ്ണം നാലായി. ഇന്നലെ ആലപ്പുഴ കുട്ടനാട്ടിൽ വീട്ടമ്മ പാമ്പുകടിയേറ്റു മരിച്ചു. ശുചിമുറിക്ക് മുന്നിൽവച്ചാണ് കുട്ടനാട് വൈശ്യംഭാഗം സ്വദേശി ഇന്ദിരയ്ക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355281/student-narrowly-escapes-snake-bite-in-kallachi-kozhikode)