---
title: "പന്ത്രണ്ട് വയസുകാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ"
english_title: "Youth arrested for raping 12 year old boy with cannabis"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355253/youth-arrested-for-raping-12-year-old-boy-with-cannabis"
published_at: "2026-04-24T21:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eb8ecb5ed0d_sexual_assault.jpg"
keywords: []
---

# പന്ത്രണ്ട് വയസുകാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

> **Lead Summary:** **പത്തനംതിട്ട: ( **[www.truevisionnews.com]** ) ** 12 വയസുകാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. നാരങ്ങാനം തോന്നിയാമല സ്വദേശി അശ്വിൻ രാജിനെയാണ് മലയാലപ്പുഴ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

## Article Content

**പത്തനംതിട്ട: ( **[www.truevisionnews.com]** ) ** 12 വയസുകാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. നാരങ്ങാനം തോന്നിയാമല സ്വദേശി അശ്വിൻ രാജിനെയാണ് മലയാലപ്പുഴ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, കഞ്ചാവ് ബീഡി നൽകി ലഹരിക്ക് അടിമയാക്കുകയും തുടർന്ന് അശ്ലീല വീഡിയോകൾ കാണിച്ചു പീഡിപ്പിക്കുകയുമായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ലഹരി ഉപയോഗം മൂലം ശാരീരിക അസ്വസ്ഥതകളും കഠിനമായ തലവേദനയും അനുഭവപ്പെട്ട കുട്ടി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു.

ഇവിടെ വെച്ച് ഡോക്ടറോടാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് മലയാലപ്പുഴ പോലീസ് കേസെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355253/youth-arrested-for-raping-12-year-old-boy-with-cannabis)