---
title: "'നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം, ജനങ്ങൾക്കൊപ്പം നടന്നവൻ ജനങ്ങളെ നയിക്കട്ടെ', കണ്ണൂർ പഴയങ്ങാടിയിൽ ഫ്ലക്സ് ബോർഡ്"
english_title: "posters appear in kannur that congratulations to chief minister designate vd satheesan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355252/posters-appear-in-kannur-that-congratulations-to-chief-minister-designate-vd-satheesan"
published_at: "2026-04-24T21:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eb8cba16061_poster.jpg"
keywords: []
---

# 'നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം, ജനങ്ങൾക്കൊപ്പം നടന്നവൻ ജനങ്ങളെ നയിക്കട്ടെ', കണ്ണൂർ പഴയങ്ങാടിയിൽ ഫ്ലക്സ് ബോർഡ്

> **Lead Summary:** **കണ്ണൂർ: ( **[www.truevisionnews.com]** )** കോൺഗ്രസിലെ മുഖ്യമന്ത്രി വിവാദത്തിന് പിന്നാലെ പോസ്റ്റർ പ്രചാരണവും ശക്തമാകുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച് വീണ്ടും പോസ്റ്റർ. മാടായി കൂട്ടായ്മ എന്ന പേരിൽ പഴയങ്ങാടി ബീവി റോഡിലാണ് പോസ്റ്റർ സ്ഥാപിച്ചത്.

## Article Content

**കണ്ണൂർ: ( **[www.truevisionnews.com]** )** കോൺഗ്രസിലെ മുഖ്യമന്ത്രി വിവാദത്തിന് പിന്നാലെ പോസ്റ്റർ പ്രചാരണവും ശക്തമാകുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച് വീണ്ടും പോസ്റ്റർ. മാടായി കൂട്ടായ്മ എന്ന പേരിൽ പഴയങ്ങാടി ബീവി റോഡിലാണ് പോസ്റ്റർ സ്ഥാപിച്ചത്.

മലപ്പുറം കാലടിയിൽ യൂത്ത് ലീഗ് പ്രവർത്തകരാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കി ഫ്ലക്സ് ബോർഡ് വെച്ചത്. യൂത്ത് ലീഗ് പ്രവർത്തകൻ അനസ് പാറപ്പുറം ഫേസ്ബുക്കിൽ ബോർഡിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചു. പാറപ്പുറം കൂട്ടായ്മ എന്ന പേരിൽ കാലടി പഞ്ചായത്ത് പാറപ്പുറത്താണ് ഫ്ലക്സ് സ്ഥാപിച്ചത്.

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ നടക്കുന്നില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നുവെന്നും നേതാക്കൾ പറയുമ്പോഴും മുഖ്യമന്ത്രിക്കായുള്ള പോസ്റ്ററുകളും ഫെക്സുകളും പുസ്തകവും റീലും ഡോക്യുമെറ്ററികളുമായി കളം നിറയുകയാണ്. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരെ കുറിച്ചുള്ള റീലുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമാക്കുന്നുണ്ട്. രമേശ് ചെന്നിത്തലയുടെ പോഡ് കാസ്റ്റും വ്യാപകമായി പ്രചാരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355252/posters-appear-in-kannur-that-congratulations-to-chief-minister-designate-vd-satheesan)