---
title: "കസ്റ്റഡി മർദ്ദനത്തിൽ ആരോപണ വിധേയൻ; ഡിവൈഎസ്പി മധു ബാബുവിനെ എസ് പി ആക്കാൻ ശുപാർശ"
english_title: "Accused of custodial torture DySP Madhu Babu recommended to be made SP"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355248/accused-of-custodial-torture-dysp-madhu-babu-recommended-to-be-made-sp"
published_at: "2026-04-24T20:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eb7f42dfcf7_madhu.jpg"
keywords: []
---

# കസ്റ്റഡി മർദ്ദനത്തിൽ ആരോപണ വിധേയൻ; ഡിവൈഎസ്പി മധു ബാബുവിനെ എസ് പി ആക്കാൻ ശുപാർശ

> **Lead Summary:** തിരുവനന്തപുരം: വിവാദ ഡിവൈഎസ്പിക്ക് സ്ഥാനക്കയറ്റം നൽകാൻ നീക്കം. കസ്റ്റഡി മർദനത്തിൽ വിവാദത്തിലായ ഡിവൈഎസ്പി മധു ബാബുവിനാണ് സ്ഥാനക്കയറ്റ ശുപാർശ. എസ്പി ആയി സ്ഥാനക്കയറ്റം നൽകാൻ ഡിപ്പാർട്ടുമെന്റിൽ പ്രമോഷൻ കൗൺസിലിന്റെ അംഗീകാരം നൽകി. ഉത്തരവിനെതിരെ വലിയതോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

## Article Content

തിരുവനന്തപുരം: വിവാദ ഡിവൈഎസ്പിക്ക് സ്ഥാനക്കയറ്റം നൽകാൻ നീക്കം. കസ്റ്റഡി മർദനത്തിൽ വിവാദത്തിലായ ഡിവൈഎസ്പി മധു ബാബുവിനാണ് സ്ഥാനക്കയറ്റ ശുപാർശ. എസ്പി ആയി സ്ഥാനക്കയറ്റം നൽകാൻ ഡിപ്പാർട്ടുമെന്റിൽ പ്രമോഷൻ കൗൺസിലിന്റെ അംഗീകാരം നൽകി. ഉത്തരവിനെതിരെ വലിയതോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

മാസങ്ങൾക്ക് മുമ്പാണ് ഈ ഉദ്യോഗസ്ഥനെതിരെ പരാതിയുമായി ജയകൃഷ്ണൻ തണ്ണിത്തോട് എന്ന എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് പരാതിയുമായി മുന്നോട്ടുവന്നത്. കള്ളക്കേസിൽ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചു എന്നായിരുന്നു ജയകൃഷ്ണന്റെ പരാതി.

കർണപടം അടിച്ച് തകർത്തുവെന്നും പെപ്പർ സ്‌പ്രേ പ്രയോഗിച്ചുവെന്നും ജയകൃഷ്ണൻ ആരോപിച്ചിരുന്നു. പിന്നാലെയാണ്, 22 കള്ളക്കേസുകൾ തനിക്കെതിരായി ചുമത്തി എന്ന ആരോപണവുമായി ജ്വല്ലറി ഉടമയായ പത്തനംതിട്ട സ്വദേശിയും രംഗത്തെത്തിയത്. ഇദ്ദേഹത്തെയും കസ്റ്റഡിയിലെടുത്ത് മർദിച്ചതായാണ് വിവരം.

2006 ഓഗസ്റ്റിൽ പള്ളിപ്പുറം സ്വദേശിയെ മർദിച്ച കേസിൽ കോടതി തടവും പിഴയും നൽകി ശിക്ഷിച്ച ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പി മധു ബാബു എന്നതാണ് മറ്റൊരു സുപ്രധാനകാര്യം. തിരഞ്ഞെടുപ്പിന് മുമ്പായാണ് സാധാരണഗതിയിൽ ഡിപ്പാർട്ടുമെന്റിൽ പ്രമോഷൻ കൗൺസിൽ കൂടുന്നത്. എന്നാൽ കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355248/accused-of-custodial-torture-dysp-madhu-babu-recommended-to-be-made-sp)