---
title: "കണ്ണൂർ ഇരിക്കൂറിൽ ബൈക്കിൽ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്"
english_title: " young man dies tragically after being hit by a lorry while riding his bike in Irikkur Kannur "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355241/young-man-dies-tragically-after-being-hit-by-a-lorry-while-riding-his-bike-in-irikkur-kannur"
published_at: "2026-04-24T19:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eb73ee16ef3_accident.jpg"
keywords: []
---

# കണ്ണൂർ ഇരിക്കൂറിൽ ബൈക്കിൽ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

> **Lead Summary:** ഇരിക്കൂറിൽ ബൈക്കിൽ ലോറി ഇടിച്ച് യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്ലാത്തൂർ കുലുങ്ങാട്ടെ യദുൽ പ്രകാശ് ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കല്യാട്ടെ എം.പി. സംഗീത് ചികിത്സയിലാണ്.

## Article Content

ഇരിക്കൂറിൽ ബൈക്കിൽ ലോറി ഇടിച്ച് യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്ലാത്തൂർ കുലുങ്ങാട്ടെ യദുൽ പ്രകാശ് ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കല്യാട്ടെ എം.പി. സംഗീത് ചികിത്സയിലാണ്.

സിദ്ദിഖ് നഗറിൽ രാവിലെ പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. ഇരിക്കൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിലാണ് ലോറി ഇടിച്ചത്. ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും യദുലിനെ രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു യദുൽ. പ്രകാശ്– റോജ ദമ്പതികളുടെ മകനാണ്. സഹോദരൻ: വിദുൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355241/young-man-dies-tragically-after-being-hit-by-a-lorry-while-riding-his-bike-in-irikkur-kannur)