---
title: "മഴയിൽ നിന്ന് രക്ഷപ്പെടാൻ മരച്ചുവട്ടിൽ നിന്നു; ബിദറിൽ മിന്നലേറ്റ് രണ്ട് യുവാക്കൾ മരിച്ചു"
english_title: "Two youths die after being struck by lightning in Bidar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355139/two-youths-die-after-being-struck-by-lightning-in-bidar"
published_at: "2026-04-24T10:50:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eafde2d415b_Two_youths_die_after_being_struck_by_lightning_in_Bidar.jpg"
keywords: []
---

# മഴയിൽ നിന്ന് രക്ഷപ്പെടാൻ മരച്ചുവട്ടിൽ നിന്നു; ബിദറിൽ മിന്നലേറ്റ് രണ്ട് യുവാക്കൾ മരിച്ചു

> **Lead Summary:** **ബംഗളൂരു: [**[ ]കര്‍ണാടകയിലെ ബീദർ ജില്ലയിൽ ഇടിമിന്നലേറ്റ് രണ്ട് യുവകർഷകർ മരിച്ചു. ഭാൽക്കി താലൂക്കിലെ നവദാഗി ഗ്രാമത്തിൽ വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.

## Article Content

**ബംഗളൂരു: [**[ ]കര്‍ണാടകയിലെ ബീദർ ജില്ലയിൽ ഇടിമിന്നലേറ്റ് രണ്ട് യുവകർഷകർ മരിച്ചു. ഭാൽക്കി താലൂക്കിലെ നവദാഗി ഗ്രാമത്തിൽ വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.

നവദാഗി സ്വദേശി രേവണസിദ്ധ (28), സുഹൃത്തായ ജേവർഗി സ്വദേശി യല്ലലിംഗ (28) എന്നിവരാണ് മരിച്ചത്. ഇടിമിന്നലേറ്റാണ് മരണം സംഭവിച്ചതെന്ന് ഖടക് ചിഞ്ചോലി പോലീസ് സ്ഥിരീകരിച്ചു.

പാടത്ത് ജോലിയിലായിരുന്നു ഇരുവരും. ചൂട് തുടരുന്നതിനിടെ പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങിയപ്പോൾ പാടത്തിന് ചേര്‍ന്നുള്ള ഒരു മാവിന്റെ ചുവട്ടിൽ അഭയം തേടി. വിശാലമായി പ്രദേശത്തെ ഉയരത്തിലുള്ള ഒറ്റമരമായിരുന്നു. മരത്തിൽ മിന്നൽ പതിച്ചതിനെത്തുടർന്ന് ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355139/two-youths-die-after-being-struck-by-lightning-in-bidar)