മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തി; തെരച്ചിൽ തുടരുന്നു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തി; തെരച്ചിൽ തുടരുന്നു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തി; തെരച്ചിൽ തുടരുന്നു
2026-04-24T10:23:00 | By Anusree vc

തൃശ്ശൂർ: (https://truevisionnews.com/) തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം നടന്ന സ്ഥലത്തിന് സമീപത്തുനിന്നും വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തി. വെടിക്കെട്ട് പുരയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയായാണ് കൈയ്യുടെ ഭാഗങ്ങൾ കണ്ടെത്തിയത്. ഇവ തെരുവുനായ്ക്കൾ കൊണ്ടിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ മുണ്ടത്തികോട്ടെ പാടശേഖരങ്ങളിലെ രണ്ടിടങ്ങളിൽ നിന്നും ചെറിയ ശരീരഭാഗങ്ങൾ കൂടി ലഭിച്ചിട്ടുണ്ട്. ദുരന്ത ഭൂമിയിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

കെഡാവർ നായ്ക്കളുടെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. 10 പേര്‍ അടങ്ങുന്ന സംഘങ്ങളായി തിരഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ സമീപത്തെ വീടുകളുടെ പരിസരങ്ങളിലും പരിശോധിക്കും. നാട്ടുകാരുടെ സഹായത്തോടെയാകും പരിശോധന. അതേസമയം, അപകട മേഖല ലഭിച്ച ശരീര ഭാഗങ്ങളുടെ ഡിഎന്‍എ പരിശോധന ഫലം നാളെ മുതൽ ലഭ്യമാകും. മുണ്ടത്തിക്കോട് ദുരന്തഭൂമിയിൽ നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധന എളുപ്പമാക്കാൻ തൃശൂർ മെഡിക്കൽ കോളേജിൽ മൊബൈൽ ഡിഎൻഎ ടെസ്റ്റിംഗ് യൂണിറ്റ് എത്തിയിട്ടുണ്ട്. നിലവിൽ 29 ശരീരഭാഗങ്ങളിൽ നിന്നും തിരിച്ചറിയാത്ത മൃതദേഹത്തിൽ നിന്നുമാണ് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. നാളെ മുതൽ പരിശോധന ഫലങ്ങൾ പുറത്തുവന്നു തുടങ്ങും.

Content Highlight: Mundathikode fireworks accident; Body parts found again; Search continues

Next TV

Related Stories
ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ്; എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ

Jul 23, 2026 06:13 PM

ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ്; എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ

ആലപ്പുഴ രക്ഷാപ്രവർത്തന കേസിലെ പ്രതികളെ രക്ഷിക്കാൻ ഇടപെട്ടെന്ന എസ്ഐടി റിപ്പോർട്ടിനെ തുടർന്ന് എഡിജിപി എംആർ അജിത് കുമാറിനെ സർക്കാർ സസ്പെൻഡ്...

Read More >>
 ഇത് ആരുടെ പണി?  കോഴിക്കോട് കൊയിലാണ്ടിയിൽ ഹരിത കർമസേനയുടെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ പെരുമ്പാമ്പ്

Jul 23, 2026 05:55 PM

ഇത് ആരുടെ പണി? കോഴിക്കോട് കൊയിലാണ്ടിയിൽ ഹരിത കർമസേനയുടെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ പെരുമ്പാമ്പ്

കൊയിലാണ്ടി മുത്താമ്പി എംസിഎഫിൽ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ ചാക്കിൽ കെട്ടിയ പെരുമ്പാമ്പിനെ കണ്ടെത്തി. തലനാരിഴയ്ക്ക് കടിയേൽക്കാതെ...

Read More >>
ദുരൂഹത ...! കൊല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കായലിൽ; മണിക്കൂറുകൾക്കുള്ളിൽ കിടപ്പിലായിരുന്ന അമ്മയും മരിച്ചു

Jul 23, 2026 05:55 PM

ദുരൂഹത ...! കൊല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കായലിൽ; മണിക്കൂറുകൾക്കുള്ളിൽ കിടപ്പിലായിരുന്ന അമ്മയും മരിച്ചു

കൊല്ലം വള്ളിക്കാവിൽ ടി.എസ്. കനാലിൽ സന്ധ്യയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾക്ക് ശേഷം രോഗബാധിതയായിരുന്ന അമ്മ ഭാസുരയും മരിച്ചു. ഇരുവരുടെയും...

Read More >>
adimage
വെമ്പായം ബാർ സംഘർഷം: പൊള്ളലേറ്റ അരുണിന്റെ സുഹൃത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 23, 2026 05:44 PM

വെമ്പായം ബാർ സംഘർഷം: പൊള്ളലേറ്റ അരുണിന്റെ സുഹൃത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വെമ്പായം ബാർ സംഘർഷം. പൊള്ളലേറ്റ് ചികിത്സയിലുള്ള അരുണിന്റെ സുഹൃത്ത് രതീഷ് വീട്ടിൽ തൂങ്ങിമരിച്ചു. നേരത്തെ 2 പേർ പൊള്ളലേറ്റ്...

Read More >>
'ശ്രീമതി ടീച്ചർ എന്റെ അമ്മയുടെ പെൻഷൻ വാങ്ങിയിട്ടില്ല, പേരിലെ സാമ്യം കൊണ്ട് ഉണ്ടായ വിവാദമാണിത്' - മുൻ എംഎൽഎ പി ആർ കൃഷ്ണന്റെ മകൻ

Jul 23, 2026 05:29 PM

'ശ്രീമതി ടീച്ചർ എന്റെ അമ്മയുടെ പെൻഷൻ വാങ്ങിയിട്ടില്ല, പേരിലെ സാമ്യം കൊണ്ട് ഉണ്ടായ വിവാദമാണിത്' - മുൻ എംഎൽഎ പി ആർ കൃഷ്ണന്റെ മകൻ

പി ആർ കൃഷ്ണന്റെ ഭാര്യയുടെ പെൻഷൻ പി കെ ശ്രീമതി ടീച്ചർ വാങ്ങിയെന്ന് ആരോപണം. പേരിലെ സാമ്യം കൊണ്ടുള്ള വിവാദമെന്ന് മകൻ അജിത് കുമാർ. മാനനഷ്ട കേസുമായി...

Read More >>
പേരാമ്പ്ര മേപ്പയ്യൂരിൽ വീടിന് തീപിടിച്ചു; അപകടം വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ , ഒഴിവായത് വൻ ദുരന്തം

Jul 23, 2026 05:24 PM

പേരാമ്പ്ര മേപ്പയ്യൂരിൽ വീടിന് തീപിടിച്ചു; അപകടം വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ , ഒഴിവായത് വൻ ദുരന്തം

കോഴിക്കോട് പേരാമ്പ്ര മേപ്പയ്യൂരിൽ തയ്യിൽ അഷ്‌റഫിന്റെ വീടിന് തീപിടിച്ചു. ഫ്രിഡ്ജിലെ ഷോർട്ട് സർക്യൂട്ടാണ് കാരണം. ഫയർഫോഴ്സ് എത്തി തീ അണച്ചു. വൻ...

Read More >>
Top Stories

adimage adimage
Entertainment News