---
title: "ദാരുണാന്ത്യം; കാട്ടാക്കടയിൽ താ​ക്കോ​ൽ​കൊ​ണ്ട് കുത്തേറ്റ യുവാവ് മരിച്ചു"
english_title: "A young man died after being stabbed with a key in a forest shop"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355115/a-young-man-died-after-being-stabbed-with-a-key-in-a-forest-shop"
published_at: "2026-04-24T09:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eae8c10fc87_A_young_man_died_after_being_stabbed_with_a_key_in_a_forest_shop.jpg"
keywords: []
---

# ദാരുണാന്ത്യം; കാട്ടാക്കടയിൽ താ​ക്കോ​ൽ​കൊ​ണ്ട് കുത്തേറ്റ യുവാവ് മരിച്ചു

> **Lead Summary:** **തിരുവനന്തപുരം: [** തിരുവനന്തപുരം കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. എള്ളുവിള സ്വദേശി രാഹുൽ ആണ് കൊല്ലപ്പെട്ടത്.

## Article Content

**തിരുവനന്തപുരം: [** തിരുവനന്തപുരം കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. എള്ളുവിള സ്വദേശി രാഹുൽ ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കട കിള്ളിയിലെ രാജശ്രീ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. ആക്രമണം നടത്തിയ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

കാ​ട്ടാ​ക്ക​ട പൊലീ​സ് പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. താ​ക്കോ​ൽ​കൊ​ണ്ട് ഒ​രാ​ൾ രാ​ഹു​ലി​ന്‍റെ വാ​രി​യെ​ല്ലി​ന് സ​മീ​പ​ത്താ​യി കു​ത്തുകയായിരുന്നു. തു​ട​ർ​ന്ന് കാ​ട്ടാ​ക്ക​ട മ​മ​ൽ ആ​ശു​പ​ത്രി​യി​ലും പിന്നീട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.രാ​ഹു​ലും മ​റ്റൊ​രാ​ളും ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355115/a-young-man-died-after-being-stabbed-with-a-key-in-a-forest-shop)