---
title: "കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനുള്ള ശ്രമത്തിനിടെ വസ്ത്രത്തിന് തീപിടിച്ചു; യുവതി പൊള്ളലേറ്റ് മരിച്ചു"
english_title: "kottayam woman death accidental fire incident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355112/kottayam-woman-death-accidental-fire-incident"
published_at: "2026-04-24T08:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eadf06dec61_death_kottayam.jpg"
keywords: []
---

# കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനുള്ള ശ്രമത്തിനിടെ വസ്ത്രത്തിന് തീപിടിച്ചു; യുവതി പൊള്ളലേറ്റ് മരിച്ചു

> **Lead Summary:** **കൂരോപ്പട (കോട്ടയം): ( **[www.truevisionnews.com]** ) **പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ളാക്കാട്ടൂർ ആനക്കല്ലുങ്കൽ ജോമോൾ സെബാസ്റ്റ്യൻ മരിച്ചു.

## Article Content

**കൂരോപ്പട (കോട്ടയം): ( **[www.truevisionnews.com]** ) **പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ളാക്കാട്ടൂർ ആനക്കല്ലുങ്കൽ ജോമോൾ സെബാസ്റ്റ്യൻ മരിച്ചു.

കഴിഞ്ഞ 21-ന് രാവിലെ 11.30-ന് വീട്ടിലെ അടുക്കളയിൽ കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽനിന്ന് പേപ്പറിൽ തീ എടുക്കുന്നതിനിടെ ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ ജോമോളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്ച രാവിലെ 10.45-ഓടെ മരിച്ചു. ഭർത്താവ്: എബിസൺ. മകൾ: ഇവാനിയ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355112/kottayam-woman-death-accidental-fire-incident)