---
title: "ബസ് കാത്തുനിന്ന 22-കാരിയെ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി; പട്ടാപ്പകൽ ഓടിക്കൊണ്ടിരുന്ന കാറിൽ ബലാത്സംഗ ശ്രമം, രണ്ട് പേര്‍ അറസ്റ്റിൽ"
english_title: "vizhinjam assault attempt two arrested after woman taken in car with lift offer"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355107/vizhinjam-assault-attempt-two-arrested-after-woman-taken-in-car-with-lift-offer"
published_at: "2026-04-24T07:43:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ead21936b79_arrest.jpg"
keywords: []
---

# ബസ് കാത്തുനിന്ന 22-കാരിയെ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി; പട്ടാപ്പകൽ ഓടിക്കൊണ്ടിരുന്ന കാറിൽ ബലാത്സംഗ ശ്രമം, രണ്ട് പേര്‍ അറസ്റ്റിൽ

> **Lead Summary:** തിരുവനന്തപുരം: പട്ടാപ്പകല്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ ബലാത്സംഗശ്രമം. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം നടന്നത്. 22കാരിയായ യുവതിക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്.

## Article Content

തിരുവനന്തപുരം: പട്ടാപ്പകല്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ ബലാത്സംഗശ്രമം. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം നടന്നത്. 22കാരിയായ യുവതിക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്.

ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് അജിത് രാജ്, അശോകന്‍ എന്നിവര്‍ കാറില്‍ കയറ്റി. തുടര്‍ന്നായിരുന്നു ബലാത്സംഗ ശ്രമം. ഇതിനിടെ യുവതി ഡോര്‍ തുറന്ന് പുറത്തേയ്ക്ക് ചാടാന്‍ ശ്രമിക്കുകയും പ്രതികള്‍ കാര്‍ നിര്‍ത്തുകയും ചെയ്തു.

ഇതോടെ യുവതി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. യുവതി നല്‍കിയ പരാതിയില്‍ പ്രതികള്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായികുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355107/vizhinjam-assault-attempt-two-arrested-after-woman-taken-in-car-with-lift-offer)