---
title: "കോഴിക്കോട് ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം, ദാരുണാന്ത്യം"
english_title: "Housewife falls ill and dies tragically after performing dance during festival at Kozhikode temple"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355103/housewife-falls-ill-and-dies-tragically-after-performing-dance-during-festival-at-kozhikode-temple"
published_at: "2026-04-24T07:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eacb4fb6458_death.jpg"
keywords: []
---

# കോഴിക്കോട് ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം, ദാരുണാന്ത്യം

> **Lead Summary:** പാലാഴി: കോഴിക്കോട് പെരുമണ്ണ പയ്യടി മേത്തൽ ചിറക്കൽ ഭവഗതി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മ ദേഹാസ്വാസ്ഥ്യം വന്ന് മരിച്ചു. പാലാഴി സ്വദേശി 54 വയസുളള ഷൈനിയാണ് മരിച്ചത്. നൃത്തം പൂർത്തിയാക്കുന്നതിനു മുമ്പേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഷൈനി പിന്നാലെ സ്റ്റേജിന് പിറകിലേക്ക് പോയി. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

## Article Content

പാലാഴി: കോഴിക്കോട് പെരുമണ്ണ പയ്യടി മേത്തൽ ചിറക്കൽ ഭവഗതി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മ ദേഹാസ്വാസ്ഥ്യം വന്ന് മരിച്ചു. പാലാഴി സ്വദേശി 54 വയസുളള ഷൈനിയാണ് മരിച്ചത്. നൃത്തം പൂർത്തിയാക്കുന്നതിനു മുമ്പേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഷൈനി പിന്നാലെ സ്റ്റേജിന് പിറകിലേക്ക് പോയി. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്നലെ രാത്രിയായിരുന്നു ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി പ്രദേശത്തെ ഏഴ് വീട്ടമ്മമാർ ചേർന്ന് നൃത്തം അവതരിപ്പിച്ചത്. നൃത്തത്തിനിടയിൽ പെട്ടെന്ന് ഷൈനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ പാലാഴിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ് - എ എൻ ഷാജു, ഡോ. സ്‌നേഹ, സപ്‌ത എന്നിവർ മക്കളാണ്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355103/housewife-falls-ill-and-dies-tragically-after-performing-dance-during-festival-at-kozhikode-temple)