---
title: "കോടാലിയിൽ എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം: വീട്ടിൽ വീണ്ടും പാമ്പ്; കണ്ടെത്തുന്നത് നാലാമത്തെ പാമ്പിനെ"
english_title: "Eight year old boy dies of snake bite in axe attack Another snake found in house Fourth snake found"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355083/eight-year-old-boy-dies-of-snake-bite-in-axe-attack-another-snake-found-in-house-fourth-snake-found"
published_at: "2026-04-23T20:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ea355eda294_snake.jpg"
keywords: []
---

# കോടാലിയിൽ എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം: വീട്ടിൽ വീണ്ടും പാമ്പ്; കണ്ടെത്തുന്നത് നാലാമത്തെ പാമ്പിനെ

> **Lead Summary:** തൃശൂര്‍: കോടാലിയില്‍ എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി. വീട്ടിലെ കിടപ്പുമുറിയില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. പാമ്പിനെ വീട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. കുട്ടിയുടെ മരണശേഷം വീട്ടിനുള്ളില്‍ നിന്നും പരിസരത്ത് നിന്നും നാല് പാമ്പുകളെയാണ് കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തും.

## Article Content

തൃശൂര്‍: കോടാലിയില്‍ എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി. വീട്ടിലെ കിടപ്പുമുറിയില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. പാമ്പിനെ വീട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. കുട്ടിയുടെ മരണശേഷം വീട്ടിനുള്ളില്‍ നിന്നും പരിസരത്ത് നിന്നും നാല് പാമ്പുകളെയാണ് കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തും.

ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലുമായാണ് വീട്ടില്‍ പാമ്പിനെ കണ്ടെത്തിയത്. ഇന്നലെയും വീട്ടിലെ കിടപ്പുമുറിയിലായിരുന്നു പാമ്പിനെ കണ്ടെത്തിയത്. വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നിരുന്നു. ഇതിന് മുന്‍പ് അല്‍ജോയുടെ സംസ്‌കാരം നടന്ന തിങ്കളാഴ്ച രണ്ട് തവണയായി വീടിന് പരിസരത്ത് നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു.

ഇതേ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും വീടിന്റെ പരിസരത്ത് തീയിടുകയും ചെയ്തിരുന്നു. പ്രദേശത്ത് പാമ്പിന്‍ കുഞ്ഞുങ്ങള്‍ ഇനിയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്ന് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355083/eight-year-old-boy-dies-of-snake-bite-in-axe-attack-another-snake-found-in-house-fourth-snake-found)