---
title: "ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; പത്ത് വയസ്സുകാരന് ദാരുണാന്ത്യം"
english_title: "ten year old boy dies tragically after dress gets stuck around his neck"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355072/ten-year-old-boy-dies-tragically-after-dress-gets-stuck-around-his-neck"
published_at: "2026-04-23T19:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ea1f2126ffe_child_death.jpg"
keywords: []
---

# ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; പത്ത് വയസ്സുകാരന് ദാരുണാന്ത്യം

> **Lead Summary:** പാലക്കാട്: ഊഞ്ഞാല്‍ ആടുന്നതിനിടെ വസ്ത്രം കഴുത്തില്‍ കുടുങ്ങി പത്ത് വയസ്സുകാരന്‍ മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെ നല്ലേപ്പിള്ളി പഞ്ചായത്ത് ഓഫീസിന് പുറകുവശത്തുള്ള വീട്ടിലായിരുന്നു സംഭവം. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്പതികളുടെ മകന്‍ അഭിനവ് ആണ് മരിച്ചത്. ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു.

## Article Content

പാലക്കാട്: ഊഞ്ഞാല്‍ ആടുന്നതിനിടെ വസ്ത്രം കഴുത്തില്‍ കുടുങ്ങി പത്ത് വയസ്സുകാരന്‍ മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെ നല്ലേപ്പിള്ളി പഞ്ചായത്ത് ഓഫീസിന് പുറകുവശത്തുള്ള വീട്ടിലായിരുന്നു സംഭവം. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്പതികളുടെ മകന്‍ അഭിനവ് ആണ് മരിച്ചത്. ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു.

ഈ സമയത്ത് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല. അല്‍പം കഴിഞ്ഞ് കുട്ടി പിടയുന്നത് കണ്ട വീട്ടുകാര്‍ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355072/ten-year-old-boy-dies-tragically-after-dress-gets-stuck-around-his-neck)