---
title: "മാണ്ഡ്യയിലെ ബസ് അപകടം: ചികിത്സയിലായിരുന്ന കാക്കൂർ സ്വദേശിയായ യുവാവ് മരിച്ചു"
english_title: "Moidu Haji, a member of the Chelerikomat family, passed away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355059/moidu-haji-a-member-of-the-chelerikomat-family-passed-away"
published_at: "2026-04-23T17:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ea069f9c4a2_20.jpg"
keywords: []
---

# മാണ്ഡ്യയിലെ ബസ് അപകടം: ചികിത്സയിലായിരുന്ന കാക്കൂർ സ്വദേശിയായ യുവാവ് മരിച്ചു

> **Lead Summary:** **കോഴിക്കോട് : [** കാക്കൂർ സ്വദേശിയായ യുവാവ് മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് കാറിന് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കാക്കൂർ ഇയ്യംകോട്ടുമ്മൽ വീട്ടിൽ അഭിജിത്ത് ആണ് മരിച്ചത്.

## Article Content

**കോഴിക്കോട് : [** കാക്കൂർ സ്വദേശിയായ യുവാവ് മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് കാറിന് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കാക്കൂർ ഇയ്യംകോട്ടുമ്മൽ വീട്ടിൽ അഭിജിത്ത് ആണ് മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ മാണ്ഡ്യയിലെ ബുദ്ധന്നൂരിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ചന്ദാപുരയിൽ മൊബൈൽ ഫോൺ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്ന അഭിജിത്ത് നാട്ടിൽ നിന്ന് മടങ്ങുമ്പോഴാണ് ദുരന്തം തേടിയെത്തിയത്.

അപകടത്തിൽ പരിക്കേറ്റ ബസ് ക്ലീനറും കാറിലുണ്ടായിരുന്ന യാത്രക്കാരനും നിലവിൽ മാണ്ഡ്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബാലകൃഷ്ണൻ-സബിത ദമ്പതികളുടെ മകനാണ് അന്തരിച്ച അഭിജിത്ത്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355059/moidu-haji-a-member-of-the-chelerikomat-family-passed-away)