---
title: "  പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണേ .....: കൂത്താട്ടുകുളത്ത് സൂര്യാഘാതമേറ്റ് അതിഥി തൊഴിലാളിക്ക് ഗുരുതര പൊള്ളൽ"
english_title: "A native of Orissa suffered serious burns due to sunburn."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355052/a-native-of-orissa-suffered-serious-burns-due-to-sunburn-new"
published_at: "2026-04-23T16:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9ff426f888_sun_.jpg"
keywords: []
---

#   പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണേ .....: കൂത്താട്ടുകുളത്ത് സൂര്യാഘാതമേറ്റ് അതിഥി തൊഴിലാളിക്ക് ഗുരുതര പൊള്ളൽ

> **Lead Summary:** **കൂത്താട്ടുകുളം: **സൂര്യാഘാതമേറ്റ് ഒറീസ സ്വദേശിക്ക് ഗുരുതര പൊള്ളൽ. കൂത്താട്ടുകുളത്താണ് സംഭവം. അതിഥി തൊഴിലാളിയായ പാണ്ഡവ ബൈരക്കാണ് ഗുരുതര പൊള്ളലേറ്റത്. ഇദ്ദേഹത്തിൻ്റെ കൈകളിലും കഴുത്തിലുമാണ് പൊള്ളലേറ്റത്. തടിമില്ലിലെ ജോലിക്കാരനാണ് ഇദ്ദേഹം.

## Article Content

**കൂത്താട്ടുകുളം: **സൂര്യാഘാതമേറ്റ് ഒറീസ സ്വദേശിക്ക് ഗുരുതര പൊള്ളൽ. കൂത്താട്ടുകുളത്താണ് സംഭവം. അതിഥി തൊഴിലാളിയായ പാണ്ഡവ ബൈരക്കാണ് ഗുരുതര പൊള്ളലേറ്റത്. ഇദ്ദേഹത്തിൻ്റെ കൈകളിലും കഴുത്തിലുമാണ് പൊള്ളലേറ്റത്. തടിമില്ലിലെ ജോലിക്കാരനാണ് ഇദ്ദേഹം.

അതേസമയം സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്. കൊല്ലം, പാലക്കാട്,തൃശൂർ ജില്ലകളിൽ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഈ മാസം 26 വരെ സംസ്ഥാനത്ത് കനത്ത ചൂട് നിലനില്‍ക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. പാലക്കാട് ജില്ലയില്‍ 41ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെടുന്നത്.

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അധികൃതര്‍ അറിയിച്ചു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355052/a-native-of-orissa-suffered-serious-burns-due-to-sunburn-new)