---
title: "സിഗ്നൽ പിഴവോ?ഡെൻമാർക്കിൽ ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിച്ചു "
english_title: "Signal error? Trains collide head-on in Denmark"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355047/signal-error-trains-collide-head-on-in-denmark"
published_at: "2026-04-23T16:19:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9fa47177d2_RDETG.jpg"
keywords: []
---

# സിഗ്നൽ പിഴവോ?ഡെൻമാർക്കിൽ ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിച്ചു 

> **Lead Summary:** കോപ്പൻഹേഗ്: **[** ഡെൻമാർക്കിലെ കോപ്പൻഹേഗിൽ രണ്ട് ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 6:30 ഓടെയായിരുന്നു സംഭവം. ഇതിൽ നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

## Article Content

കോപ്പൻഹേഗ്: **[** ഡെൻമാർക്കിലെ കോപ്പൻഹേഗിൽ രണ്ട് ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 6:30 ഓടെയായിരുന്നു സംഭവം. ഇതിൽ നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

ഹില്ലെറോഡ്, കാഗറപ്പ് എന്നീ പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനിലാണ് അപകടമുണ്ടായത്. വനമേഖലയിൽ വെച്ചാണ് രണ്ട് പ്രാദേശിക ട്രെയിനുകൾ കൂട്ടിയിടിച്ചത് എന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. ആംബുലൻസുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയത്.

ട്രെയിനിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നും എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായും അധികൃതർ വ്യക്തമാക്കി. അപകടസമയത്ത് രണ്ട് ട്രെയിനുകളിലുമായി 38 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കോപ്പൻഹേഗിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള വനമേഖലയിലാണ് അപകടം നടന്നത്.

അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയിൽവേ സിഗ്നൽ സംവിധാനത്തിലെ പാളിച്ചയാണോ അതോ സാങ്കേതിക തകരാറുകളാണോ കൂട്ടിയിടിക്ക് കാരണമായതെന്ന് പരിശോധിച്ചുവരികയാണ്. അപകടത്തെ തുടർന്ന് ഈ പാതയിലെ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. കൂട്ടിയിടിയുടെ ആഘാതത്തിൽ ട്രെയിൻ ബോഗികൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355047/signal-error-trains-collide-head-on-in-denmark)