---
title: "കോടതിയിൽ കളി വേണ്ട;വിവരം മറച്ചുവെച്ചാൽ വിവരമറിയും ,ഹർജിക്കാർക്ക് 50,000 രൂപ പിഴ ചുമത്തി ഹൈക്കോടതി"
english_title: "No games in court; If information is concealed, information will be revealed, High Court imposes a fine of Rs. 50,000 on the petitioners"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355033/no-games-in-court-if-information-is-concealed-information-will-be-revealed-high-court-imposes-a-fine-of-rs-50000-on-the-petitioners"
published_at: "2026-04-23T15:40:00+05:30"
category: "Ernakulam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9f0a4bad91_REYTGF.jpg"
keywords: []
---

# കോടതിയിൽ കളി വേണ്ട;വിവരം മറച്ചുവെച്ചാൽ വിവരമറിയും ,ഹർജിക്കാർക്ക് 50,000 രൂപ പിഴ ചുമത്തി ഹൈക്കോടതി

> **Lead Summary:** കൊച്ചി:**[ **വസ്തുതകൾ മറച്ചുവെച്ച് കോടതിയെ സമീപിച്ച ഹർജിക്കാർക്ക് ഹൈക്കോടതി 50,000 രൂപ പിഴ ചുമത്തി. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിക്കെതിരെ (റെറ) നൽകിയ കോടതിയലക്ഷ്യ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ്. ഈശ്വരൻ ഉത്തരവിട്ടത്.

## Article Content

കൊച്ചി:**[ **വസ്തുതകൾ മറച്ചുവെച്ച് കോടതിയെ സമീപിച്ച ഹർജിക്കാർക്ക് ഹൈക്കോടതി 50,000 രൂപ പിഴ ചുമത്തി. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിക്കെതിരെ (റെറ) നൽകിയ കോടതിയലക്ഷ്യ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ്. ഈശ്വരൻ ഉത്തരവിട്ടത്.

ഗുരുവായൂരിലെ 'കേരള ഗ്രാമം പ്രോപ്പർട്ടീസും' അതിന്റെ പങ്കാളികളുമാണ് ഹർജി നൽകിയിരുന്നത്. പരാതികൾ തീർപ്പാക്കുന്നതിൽ കാലപരിധി സംബന്ധിച്ച നിയമങ്ങൾ റെറ പാലിക്കുന്നില്ലെന്നായിരുന്നു ഇവരുടെ വാദം. റെറ അജുഡിക്കേറ്റിങ് ഓഫീസർ കെ.എസ്. ശരത്ചന്ദ്രനെ എതിർകക്ഷിയാക്കിയായിരുന്നു ഹർജി സമർപ്പിച്ചത്. എന്നാൽ വിവരങ്ങൾ മറച്ചുവെച്ചാണ് കോടതിയെ സമീപിച്ചതെന്ന് കണ്ടെത്തിയതോടെ പിഴ ചുമത്തുകയായിരുന്നു.

എന്നാൽ, റെറയുടെ ഉത്തരവിനെതിരെ ഹർജിക്കാർ നേരത്തെ തന്നെ അപ്പീൽ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു എന്ന കാര്യം കോടതിയിൽ വ്യക്തമായി. ഈ നിർണായക വിവരം മറച്ചുവെച്ചാണ് ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയതെന്ന് കോടതി കണ്ടെത്തി.

മറ്റു നിയമവഴികൾ തേടിയ വിവരം ഒളിച്ചുവെച്ച് കോടതിയെ സമീപിച്ചത് ഗൗരവകരമായ കുറ്റമാണെന്ന് വിലയിരുത്തിയ ജസ്റ്റിസ് എസ്. ഈശ്വരൻ, പിഴത്തുക പത്ത് ദിവസത്തിനകം കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ അടയ്ക്കണമെന്ന് ഉത്തരവിട്ടു. റെറയ്ക്കു വേണ്ടി അഭിഭാഷക പ്രിയ ഷാനവാസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355033/no-games-in-court-if-information-is-concealed-information-will-be-revealed-high-court-imposes-a-fine-of-rs-50000-on-the-petitioners)