---
title: "നാവിൽ കപ്പലോടിക്കും കൂന്തൽ ഫ്രൈ; തനി നാടൻ രുചിയിൽ ഇതാ ഒരു ക്രിസ്പി ഐറ്റം!"
english_title: "Koonthal fries will make your tongue sail; Here's a crispy item with a unique local flavor!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355020/koonthal-fries-will-make-your-tongue-sail-heres-a-crispy-item-with-a-unique-local-flavor"
published_at: "2026-04-23T14:58:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9e6934b106_QEWASD.jpg"
keywords: []
---

# നാവിൽ കപ്പലോടിക്കും കൂന്തൽ ഫ്രൈ; തനി നാടൻ രുചിയിൽ ഇതാ ഒരു ക്രിസ്പി ഐറ്റം!

> **Lead Summary:** > കടൽ വിഭവങ്ങളിലെ "ക്രിസ്പി" താരം ആരാണെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളൂ – കൂന്തൽ ഫ്രൈ! പുറമെ നല്ല മൊരിഞ്ഞും ഉള്ളിൽ സോഫ്റ്റായും ഇരിക്കുന്ന ഈ വിഭവം ചോറിനൊപ്പമുള്ള സൈഡ് ഡിഷ് ആയോ അല്ലെങ്കിൽ വെറുതെ കഴിക്കാനോ ഒരുപോലെ കിടിലനാണ്.**

## Article Content

> കടൽ വിഭവങ്ങളിലെ "ക്രിസ്പി" താരം ആരാണെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളൂ – കൂന്തൽ ഫ്രൈ! പുറമെ നല്ല മൊരിഞ്ഞും ഉള്ളിൽ സോഫ്റ്റായും ഇരിക്കുന്ന ഈ വിഭവം ചോറിനൊപ്പമുള്ള സൈഡ് ഡിഷ് ആയോ അല്ലെങ്കിൽ വെറുതെ കഴിക്കാനോ ഒരുപോലെ കിടിലനാണ്.**

ആവശ്യമായ സാധനങ്ങൾ

*കൂന്തൽ: 500 ഗ്രാം (വൃത്തിയാക്കി വട്ടത്തിൽ മുറിച്ചത്)*

*ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടേബിൾ സ്പൂൺ*

*മുളക് പൊടി: 1.5 ടേബിൾ സ്പൂൺ (എരിവിനനുസരിച്ച് മാറ്റം വരുത്താം)*

*മഞ്ഞൾ പൊടി: 1/2 ടീസ്പൂൺ*

*കുരുമുളക് പൊടി: 1 ടീസ്പൂൺ*

*ഗരം മസാല: 1/2 ടീസ്പൂൺ*

*നാരങ്ങാനീര്: 1 ടേബിൾ സ്പൂൺ *

*കറിവേപ്പില: രണ്ട് തണ്ട്*

*വെളിച്ചെണ്ണ: വറുക്കാൻ ആവശ്യത്തിന്*

*ഉപ്പ്: പാകത്തിന്*

*കോൺഫ്ലവർ/അരിപ്പൊടി: 1 ടേബിൾ സ്പൂൺ* 

തയ്യാറാക്കുന്ന വിധം**

 വൃത്തിയാക്കി വെച്ചിരിക്കുന്ന കൂന്തലിലേക്ക് മുളക് പൊടി, മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഗരം മസാല, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയോ കോൺഫ്ലവറോ കൂടി ചേർത്താൽ മസാല കൂന്തലിൽ നന്നായി പിടിക്കുകയും വറുക്കുമ്പോൾ നല്ല ക്രിസ്പി ആവുകയും ചെയ്യും. മസാല പുരട്ടിയ കൂന്തൽ കുറഞ്ഞത് 20-30 മിനിറ്റ് എങ്കിലും വെക്കുക.

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടാകുമ്പോൾ കുറച്ച് കറിവേപ്പില ഇട്ടുകൊടുക്കാം  മസാല പുരട്ടിയ കൂന്തൽ എണ്ണയിലേക്ക് ഇടുക. കൂന്തൽ വേവുമ്പോൾ അതിൽ നിന്ന് വെള്ളം പുറത്തേക്ക് വരാൻ സാധ്യതയുണ്ട്. ഇടത്തരം തീയിൽ വെച്ച് വറുത്തെടുക്കുക.

കൂന്തൽ അമിതമായി വേവിക്കരുത് . അഞ്ചോ ആറോ മിനിറ്റിൽ കൂടുതൽ വറുത്താൽ കൂന്തൽ റബ്ബർ പോലെ കടുപ്പമുള്ളതാകാൻ സാധ്യതയുണ്ട്. രണ്ട് വശവും നല്ല ചുവപ്പ് നിറമായി മൊരിഞ്ഞു വരുമ്പോൾ എണ്ണയിൽ നിന്ന് കോരി മാറ്റാം. സ്വാദുള്ള കൂന്തൽ ഫ്രൈ തയ്യാർ! ഇതിന് മുകളിൽ അല്പം സവാള അരിഞ്ഞതും നാരങ്ങാനീരും ചേർത്ത് വിളമ്പുന്നത് കൂടുതൽ രുചികരമായിരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355020/koonthal-fries-will-make-your-tongue-sail-heres-a-crispy-item-with-a-unique-local-flavor)