---
title: "ചെമ്പകപ്പൂ ചൂടി സാരിയിൽ സുന്ദരിയായി കയാദു; സോഷ്യൽ മീഡിയയിൽ തരംഗമായി പുത്തൻ ചിത്രങ്ങൾ"
english_title: "Kayadu pictures are making waves on social media"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355007/kayadu-pictures-are-making-waves-on-social-media"
published_at: "2026-04-23T14:11:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9db5636281_13.jpg"
keywords: []
---

# ചെമ്പകപ്പൂ ചൂടി സാരിയിൽ സുന്ദരിയായി കയാദു; സോഷ്യൽ മീഡിയയിൽ തരംഗമായി പുത്തൻ ചിത്രങ്ങൾ

> **Lead Summary:** **[** മലയാളിത്തം തുളുമ്പുന്ന ട്രഡീഷണൽ ലുക്കിൽ ആരാധകരുടെ മനം കവർന്ന് തെന്നിന്ത്യൻ ചലച്ചിത്രതാരം കയാദു ലോഹർ. ഫ്ലോറൽ ഡിസൈനുകൾ നിറഞ്ഞ ഓർഗൻസ സാരിയിൽ അതിമനോഹരിയായി നിൽക്കുന്ന ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

## Article Content

**[** മലയാളിത്തം തുളുമ്പുന്ന ട്രഡീഷണൽ ലുക്കിൽ ആരാധകരുടെ മനം കവർന്ന് തെന്നിന്ത്യൻ ചലച്ചിത്രതാരം കയാദു ലോഹർ. ഫ്ലോറൽ ഡിസൈനുകൾ നിറഞ്ഞ ഓർഗൻസ സാരിയിൽ അതിമനോഹരിയായി നിൽക്കുന്ന ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

ഓറഞ്ച്, മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള പൂക്കൾ പ്രിന്റ് ചെയ്ത സാരിക്കൊപ്പം പച്ച സിൽക്ക് ബ്ലൗസ് കൂടി ചേർന്നപ്പോൾ താരത്തിന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടു. മുടിയിൽ ചെമ്പകപ്പൂ ചൂടിയും നെറ്റിയിൽ പൊട്ടുതൊട്ടും കയ്യിൽ കുപ്പിവളകളണിഞ്ഞും തനി നാടൻ സുന്ദരിയായാണ് കയാദു ക്യാമറയ്ക്ക് മുന്നിലെത്തിയത്.

പച്ച കല്ലുകൾ പതിപ്പിച്ച ചോക്കറും കമ്മലും മോതിരവുമാണ് താരം ആഭരണങ്ങളായി തിരഞ്ഞെടുത്തത്. കന്നഡ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ കയാദു, വിനയൻ സംവിധാനം ചെയ്ത 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രത്തിലെ നങ്ങേലി എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികൾക്ക് പ്രിയങ്കരിയായത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, മറാത്തി ഭാഷകളിലും സജീവമായ താരത്തിന്റെ ഏറ്റവും പുതിയ പ്രോജക്റ്റ് ടൊവിനോ തോമസ് നായകനാകുന്ന 'പള്ളിച്ചട്ടമ്പി'യാണ്. സാരിയിലുള്ള താരത്തിന്റെ പുത്തൻ മേക്കോവർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355007/kayadu-pictures-are-making-waves-on-social-media)