---
title: "ബൗളിംഗ് നിരയുടെ കുന്തമുന ,സ്റ്റാർക്ക് തിരിച്ചെത്തുന്നു....! ഡൽഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് പുതുജീവൻ"
english_title: "mitchell starc ipl 2026 return delhi capitals ca clearance"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355002/mitchell-starc-ipl-2026-return-delhi-capitals-ca-clearance"
published_at: "2026-04-23T14:01:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9d9255e1b7_ipl.jpg"
keywords: []
---

# ബൗളിംഗ് നിരയുടെ കുന്തമുന ,സ്റ്റാർക്ക് തിരിച്ചെത്തുന്നു....! ഡൽഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് പുതുജീവൻ

> **Lead Summary:** ഐപിഎൽ 2026 സീസണിൽ താളം കണ്ടെത്തതാണ് വിഷമിക്കുന്ന ഡൽഹി ക്യാപിറ്റൽസിന് വലിയ ആശ്വാസവാർത്ത. അവരുടെ ബൗളിംഗ് നിരയുടെ കുന്തമുനയായ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന് കളിക്കളത്തിലേക്കു തിരികെ വരാൻ പച്ചക്കൊടി വീശിയിരിക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ.പരുക്കുകൾ കാരണം ടൂർണമെന്റിന്റെ തുടക്ക ഘട്ടത്തിൽ നിന്ന് വിട്ടുനിന്ന സ്റ്റാർക്ക്, ഫിറ്റ്നസ് തെളിയിച്ചതിനെ തുടർന്ന് ആണ് ഇന്ത്യയിലേക്ക് യാത്രതിരിക്കാൻ അനുമതി ലഭിച്ചത്.

## Article Content

ഐപിഎൽ 2026 സീസണിൽ താളം കണ്ടെത്തതാണ് വിഷമിക്കുന്ന ഡൽഹി ക്യാപിറ്റൽസിന് വലിയ ആശ്വാസവാർത്ത. അവരുടെ ബൗളിംഗ് നിരയുടെ കുന്തമുനയായ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന് കളിക്കളത്തിലേക്കു തിരികെ വരാൻ പച്ചക്കൊടി വീശിയിരിക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ.പരുക്കുകൾ കാരണം ടൂർണമെന്റിന്റെ തുടക്ക ഘട്ടത്തിൽ നിന്ന് വിട്ടുനിന്ന സ്റ്റാർക്ക്, ഫിറ്റ്നസ് തെളിയിച്ചതിനെ തുടർന്ന് ആണ് ഇന്ത്യയിലേക്ക് യാത്രതിരിക്കാൻ അനുമതി ലഭിച്ചത്.

ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ ഉടൻ എത്തിച്ചേരുന്ന സ്റ്റാർക്ക്,ഉടനെ തന്നെ പരിശീലനം ആരംഭിച്ച് ക്രമേണ മത്സരക്ഷമത നേടുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ അടൂത്ത ആഴ്ച രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ താരം കളിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

സ്റ്റാർക്കിന്റെ വരവ് ഡൽഹിയുടെ ബൗളിംഗ് നിരയ്ക്ക് കരുത്തതാകും. ഇതോടെ അവരുടെ പ്ലേ ഓഫ് സാധ്യതകൾക്ക് പുതുജീവൻ ലഭിക്കുമെന്നാണ് വിലയിരുത്തൽ.നേരത്തെ വൻ തുകയ്ക്ക് ഐപിഎൽ ഫ്രാൻഞ്ചൈസികൾ സ്വന്തമാക്കിയ ഓസ്‌ട്രേലിയൻ താരങ്ങളിൽ പലരും പരുക്കിന്റെ പേരിലും ക്രിക്കറ്റ് ബോർഡ് കൊണ്ടുവന്ന നിയന്ത്രങ്ങളുടെ പേരിലും സീസണിലെ പ്രധാന മത്സരങ്ങളിൽ നിന്നും പിന്മാറിയത് ഏറെ വിമർശനങ്ങൾക്കു വഴി വച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355002/mitchell-starc-ipl-2026-return-delhi-capitals-ca-clearance)