---
title: "കടം വാങ്ങിയത് 15000 രൂപ, 3.5 ലക്ഷം രൂപ തിരിച്ചുചോദിച്ചെന്ന് കുടുംബത്തിന്റെ ആരോപണം; ​കുടുംബനാഥന്റെ ആത്മഹത്യയിൽ ശബ്ദസന്ദേശം പുറത്ത്"
english_title: "Family alleges that he borrowed Rs 15,000 and demanded Rs 3.5 lakh in return; Voice message released in family head's suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354976/family-alleges-that-he-borrowed-rs-15000-and-demanded-rs-35-lakh-in-return-voice-message-released-in-family-heads-suicide"
published_at: "2026-04-23T12:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9c2700a3eb_EDSFV.jpg"
keywords: []
---

# കടം വാങ്ങിയത് 15000 രൂപ, 3.5 ലക്ഷം രൂപ തിരിച്ചുചോദിച്ചെന്ന് കുടുംബത്തിന്റെ ആരോപണം; ​കുടുംബനാഥന്റെ ആത്മഹത്യയിൽ ശബ്ദസന്ദേശം പുറത്ത്

> **Lead Summary:** കോഴിക്കോട്: ** **കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കുടുംബനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുറ്റിക്കാട്ടൂർ സ്വദേശിയായ കൃഷ്ണൻ മരിച്ചത് ഈ മാസം ആറിനാണ്. മരിക്കുന്നതിനു മുൻപ് കൃഷ്ണൻ മകന് അയച്ച ശബ്ദ സന്ദേശമാണ് പുറത്ത് വന്നിട്ടുള്ളത്. ബ്ലേഡ് പലിശ സംഘത്തിന്റെ ഭീഷണിയെ തുടർന്നാണ് ജീവൻ ഒടുക്കിയതെന്നാണ് ശബ്​ദസന്ദേശം.

## Article Content

കോഴിക്കോട്: ** **കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കുടുംബനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുറ്റിക്കാട്ടൂർ സ്വദേശിയായ കൃഷ്ണൻ മരിച്ചത് ഈ മാസം ആറിനാണ്. മരിക്കുന്നതിനു മുൻപ് കൃഷ്ണൻ മകന് അയച്ച ശബ്ദ സന്ദേശമാണ് പുറത്ത് വന്നിട്ടുള്ളത്. ബ്ലേഡ് പലിശ സംഘത്തിന്റെ ഭീഷണിയെ തുടർന്നാണ് ജീവൻ ഒടുക്കിയതെന്നാണ് ശബ്​ദസന്ദേശം.

പ്രദേശവാസിയായ ഷൈജുവിൽ നിന്നാണ് കൃഷ്ണൻ പണം കടം വാങ്ങിയത്. ഷൈജുവിന്റെ പേര് പറഞ്ഞ് ക്രൈംബ്രാഞ്ചിൽ നിന്നുള്ള സംഘം എന്ന് പറഞ്ഞാണ് രണ്ടുപേർ ഭീഷണിപ്പെടുത്തിയത് എന്നും കുടുംബം വ്യക്തമാക്കുന്നു. 15,000 രൂപ കടം വാങ്ങിയതിന് 3.5 ലക്ഷം രൂപ തിരികെ ചോദിച്ചെന്നുമാണ് കൃഷ്ണന്റെ കുടുംബം ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരുന്നതായി പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354976/family-alleges-that-he-borrowed-rs-15000-and-demanded-rs-35-lakh-in-return-voice-message-released-in-family-heads-suicide)