---
title: "തൃശ്ശൂർ പൂരം നടത്തിപ്പ്: 'സെൻസിബിളായ തീരുമാനത്തിന് കൂടെ നിൽക്കും, ആരുടെയും സ്വാർത്ഥ താൽപര്യത്തിന് വേണ്ടി നിൽക്കില്ല' - സുരേഷ് ​ഗോപി"
english_title: "SureshGopi says he will support a sensible decision on the conduct of Thrissur Pooram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354952/sureshgopi-says-he-will-support-a-sensible-decision-on-the-conduct-of-thrissur-pooram-"
published_at: "2026-04-23T11:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9b2cd059d3_GOPI.jpg"
keywords: []
---

# തൃശ്ശൂർ പൂരം നടത്തിപ്പ്: 'സെൻസിബിളായ തീരുമാനത്തിന് കൂടെ നിൽക്കും, ആരുടെയും സ്വാർത്ഥ താൽപര്യത്തിന് വേണ്ടി നിൽക്കില്ല' - സുരേഷ് ​ഗോപി

> **Lead Summary:** **തിരുവനന്തപുരം: **സെൻസിബിളായ അഭിപ്രായത്തിന് ഒപ്പം നിൽക്കും .** **പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി.കേരള സർക്കാരാണ് തന്നെ ചർച്ചയിൽ വിളിച്ചതെന്നും ആരുടെയും സ്വാർത്ഥ താൽപര്യത്തിനു വേണ്ടി നിൽക്കില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു. സെൻസിബിളായ അഭിപ്രായത്തിന് ഒപ്പം നിൽക്കുമെന്നും സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു.

## Article Content

**തിരുവനന്തപുരം: **സെൻസിബിളായ അഭിപ്രായത്തിന് ഒപ്പം നിൽക്കും .** **പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി.കേരള സർക്കാരാണ് തന്നെ ചർച്ചയിൽ വിളിച്ചതെന്നും ആരുടെയും സ്വാർത്ഥ താൽപര്യത്തിനു വേണ്ടി നിൽക്കില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു. സെൻസിബിളായ അഭിപ്രായത്തിന് ഒപ്പം നിൽക്കുമെന്നും സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു.

അതേസമയം മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം നടത്തണമോയെന്ന കാര്യത്തില്‍ അന്തിമതീരുമാനം ഇന്ന്. ദേവസ്വം മന്ത്രിയുമായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ഇന്ന് ചര്‍ച്ച നടത്തും.

പൂരം നടത്തിപ്പില്‍ തീരുമാനം ഇന്നുതന്നെയുണ്ടാകും എന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. പൂരം ഏകോപനത്തിനാണ് ഹൈക്കോടതിയുടെ അനുമതിയോടെ യോഗം വിളിച്ചതെന്നും വെടിക്കെട്ട് അപകടത്തോടെ അസാധാരണ സാഹചര്യമുണ്ടായെന്നും വി എന്‍ വാസവന്‍ പറഞ്ഞു.

ദേവസ്വങ്ങള്‍ പറയുന്ന എല്ലാ കാര്യങ്ങളും കേട്ട് തീരുമാനമെടുക്കണമെന്നും ഒരു മുന്‍വിധിയോടെ യോഗത്തെ സമീപിക്കില്ലെന്നും വി എന്‍ വാസവന്‍ പറഞ്ഞു. യോഗത്തിന് മുന്നോടിയായി മന്ത്രിമാരായ ആര്‍ ബിന്ദു, കെ രാജന്‍ എന്നിവരുമായി വി എന്‍ വാസവന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ആര്‍ഭാടം വേണ്ട എന്ന നിലപാടിലാണ് സര്‍ക്കാര്‍. വെടിക്കെട്ട് അപകടം നടന്ന് നിരവധി പേര്‍ മരിച്ച സാഹചര്യത്തില്‍ ആഘോഷം വേണ്ടെന്ന പൊതുവികാരമുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354952/sureshgopi-says-he-will-support-a-sensible-decision-on-the-conduct-of-thrissur-pooram-)