---
title: "കാസർകോട് പതിനേഴുകാരനെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി; 36-കാരിക്കെതിരെ പോക്സോ കേസ് "
english_title: "Complaint of brutally raping a 17-year-old boy in Kasaragod; POCSO case filed against 36-year-old woman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354848/complaint-of-brutally-raping-a-17-year-old-boy-in-kasaragod-pocso-case-filed-against-36-year-old-woman"
published_at: "2026-04-22T17:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8bd683716c_pocso.jpg"
keywords: []
---

# കാസർകോട് പതിനേഴുകാരനെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി; 36-കാരിക്കെതിരെ പോക്സോ കേസ് 

> **Lead Summary:** **കാസർകോട്: ** കാസർകോട് പതിനേഴുകാരനെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ 36-കാരിക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു. രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

## Article Content

**കാസർകോട്: ** കാസർകോട് പതിനേഴുകാരനെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ 36-കാരിക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു. രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ഹൊസ്‌ദുർ​ഗ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് പിന്നീട് സംഭവം നടന്നത് രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അങ്ങോട്ട് കൈമാറുകയായിരുന്നു. കാഞ്ഞങ്ങാട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് 17 കാരൻ.

ഈ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന സമയത്താണ് നേരത്തെ 36 കാരിയുടെ പീഡനത്തിന് ഇരയായ വിവരം കാരൻ വെളിപ്പെടുത്തിയത്. ഹോസ്‌ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ കുട്ടിയുടെ രഹസ്യമൊഴിയെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354848/complaint-of-brutally-raping-a-17-year-old-boy-in-kasaragod-pocso-case-filed-against-36-year-old-woman)